Web Desk

ശ്രീനഗര്‍

August 05, 2021, 9:29 pm

കശ്മീരില്‍ കടകള്‍ പൊലീസ് നിര്‍ബന്ധിച്ച് തുറപ്പിച്ചു

Janayugom Online

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം റദ്ദാക്കിയിട്ട് രണ്ടാണ്ട് തികഞ്ഞ ഇന്ന് പൊലീസ് കടകള്‍ തുറന്നുവയ്ക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ഉടമകള്‍. അടഞ്ഞു കിടന്ന കടകളുടെ പൂട്ട് തകര്‍ത്ത് പൊലീസ് കടകള്‍ തുറന്നുവച്ചതായും ആരോപണമുണ്ട്. ഓഗസ്റ്റ് അഞ്ചിന് കടകള്‍ അടയ്ക്കരുതെന്നും പ്രതിഷേധം സംഘടിപ്പിക്കരുതെന്നും ശ്രീനഗര്‍ പൊലീസ് പറഞ്ഞുവെന്ന് കശ്മീര്‍ ട്രേഡേഴ്സ് ആന്റ് മാനുഫാക്ചേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ അഹമ്മദ് പറഞ്ഞു. 

പൊലീസ് ഉത്തരവ് പാലിച്ചില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന ഭീതിയിലാണ് കടയുടമകളെന്നും അഹമ്മദ് പറഞ്ഞു. ലാല്‍ചൗക്കിലെത്തിയ മാധ്യമ ഫോട്ടോഗ്രാഫറെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിലക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണിതെന്നാണ് ആരോപണം. 

ENGLISH SUM­MA­RYIn Kash­mir; shops were forcibly opened by the police
You may also like this video