May 28, 2023 Sunday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

ചൈനയില്‍ നിന്നെത്തിയ 288 പേര്‍ നിരീക്ഷണത്തില്‍: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

Janayugom Webdesk
തിരുവനന്തപുരം
January 27, 2020 12:16 pm

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം. ചൈനയിലെ വൈറസ് ബാധിത പ്രദേശത്ത് നിന്നും 288 പേരാണ് സംസ്ഥാനത്തേക്കെത്തിയിരിക്കുന്നത്. ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ 281 പേര്‍ വീട്ടിലും 7 പേര്‍ വിവിധ ആശുപത്രികളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ സംശയാസ്പദമായവരുടെ രക്തസാമ്ബിളുകള്‍ പൂണെയിലെ എന്‍. ഐ. വി യിലേക്ക് പരിശോധനയക്കയച്ചു. അതേസമയം, ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ചൈനയില്‍ നിന്നും കൊറോണ ബാധയുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. നിലവില്‍ രാജസ്ഥാനിലും ബീഹാറിലുമായി രണ്ട് പേര്‍ കൊറോണ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്. രാജസ്ഥാനില്‍ കൊറോണ വൈറസ് ബാധ സംശയിക്കുന്നയാള്‍ ചൈനയില്‍ പഠിക്കുന്ന വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയാണ്. പരിശോധനക്കായി ഇയാളുടെ രക്തം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കയക്കുമെന്ന് ആരോഗ്യമന്ത്രി രഘുശര്‍മ അറിയിച്ചു.കോഴിക്കോട് ജില്ലയില്‍ മാത്രം അറുപത് പേര്‍ മുന്‍കരുതലെന്ന നിലയില്‍ നിരീക്ഷണത്തിലുണ്ട്.

ഇവരെല്ലാം ചൈനയില്‍ നിന്നു വന്നവരാണെന്നും ഇവര്‍ക്ക് ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എല്ലാവരും മുന്‍കരുതലുകള്‍ എടുക്കണമെന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം തൂവാലകൊണ്ട് വായ പൊത്തണമെന്നും, പനി,ജലദോഷം.ശാരീരിക ക്ഷീണ തുടങ്ങിയ അനുഭവപ്പെടുന്നവര്‍ എത്രയും പെട്ടന്ന് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കൊച്ചിയുള്‍പ്പെടെ ഏഴു അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്ങ് നടത്തുന്നുണ്ട്.

Eng­lish Sum­ma­ry: In ker­ala 288 peo­ple from chi­na under observation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.