Web Desk

തിരുവനന്തപുരം

June 08, 2021, 1:45 pm

കേരളത്തില്‍ വാക്സിന്‍ ചലഞ്ചിന് ജനങ്ങള്‍ സ്വമനസോടെ പങ്കാളികളാകുന്നു; ജനരോക്ഷത്തിന്‌ മുന്നിൽ മോഡി കീഴടങ്ങി, എന്നിട്ടും സംഘപ്രൊഫൈലുകളിൽ വീരവാദവും കുത്തിത്തിരുപ്പും

Janayugom Online

രാജ്യം വലിയ ഒരു മഹാമാരി നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ടത് ഭരണാധികാരികളാണ്. പ്രത്യേകിച്ചും ജനാധിപത്യ ഭരണ സംവിധാനത്തില്‍ അതിന് കൂടുതല്‍ അര്‍ത്ഥവും വ്യാപ്തിയും ഉണ്ട് . കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ സാന്ത്വനമേകേണ്ടത് സര്‍ക്കാരിന്‍റെ കടമയും, കര്‍ത്തവ്യവുമാണ്. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്താണ് ചെയ്തിരുന്നത്. സംസ്ഥാനങ്ങളും പൊതുസമൂഹവും ഉയർത്തിയ പ്രതിഷേധത്തിന്റെയും സുപ്രീം കോടതി ഉൾപ്പെടെ നീതിന്യായ പീഠങ്ങൾ നടത്തിയ നിശിത വിമർശനത്തിന്റെയും ഫലമായി കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നയം ഭാഗികമായി തിരുത്തിയിരിക്കുന്നു. പതിനെട്ട് വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ കേന്ദ്രം സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. 

പഴയ വാക്‌സിനേഷന്‍ നയത്തില്‍ തിരുത്തല്‍ വരുത്തി 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കേന്ദ്രം വാക്‌സിന്‍ സൗജന്യമായി ജൂണ്‍ 21 മുതല്‍ ലഭ്യമാക്കും. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ കേന്ദ്രം നേരിട്ടു വാങ്ങി വിതരണം ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം നടപ്പിലാക്കുമെന്നും രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് വിതരണം ചെയ്യുന്ന 75 ശതമാനം വാക്‌സിനുകള്‍ സൗജന്യമായും ബാക്കി വരുന്ന 25 ശതമാനം സ്വകാര്യ ആശുപത്രികളില്‍ നിശ്ചിത നിരക്ക് ഈടാക്കിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ സംസ്ഥാനങ്ങള്‍ പണം നല്‍കി വാങ്ങണമെന്ന് ആവശ്യപ്പെട്ട 25 ശതമാനം കൂടി കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. 

എന്നാൽ വാക്‌സിന്‍ നയത്തിലും കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിലെ പ്രതിരോധത്തിലും കേന്ദ്ര സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ ന്യായീകരിക്കാനുള്ള ശ്രമങ്ങളായിരുന്നു മോഡിയുടെ പ്രസംഗത്തില്‍ ഉടനീളം ഉണ്ടായിരുന്നത്. വാക്‌സിന്‍ നയത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തുവന്നതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയായിരുന്നു. വാക്‌സിന്‍ കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നായിരുന്നു ആക്ഷേപം. നയം യുക്തിരഹിതമാണെന്നും ഏകപക്ഷീയമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇവിടെയും കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ ചില നടപടികള്‍ സ്വീകരിച്ചു. അത് അവരുടെ അടവുമയമെന്നു വിശേഷിപ്പിക്കാം. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ പ്രഖ്യാപനത്തിലും ഒളിച്ചുകളി. സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് മാത്രമായിരിക്കും സൗജന്യം. 

സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ എടുക്കാന്‍ തുടര്‍ന്നും നിശ്ചിത വിപണി വില കൂടാതെ സര്‍വീസ് ചാര്‍ജും നല്‍കണം. വാക്‌സിൻ നയംമാറ്റത്തിലേക്ക്‌ കേന്ദ്ര സർക്കാരിന്റെ കണ്ണ്‌ തുറപ്പിച്ചതിനു പിന്നിൽ കേരളത്തിന്റെ ശക്തമായ ഇടപെടലും. 18ന്‌ മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ സൗജന്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി തവണയാണ്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌. ഇതിൽ യോജിച്ച നീക്കത്തിനായി ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും പിണറായി കത്തയച്ചു. ഇതും നിർണായകമായി. സുപ്രീംകോടതിയുടെ നിർദേശങ്ങൾക്കു പുറമെ തുടക്കംമുതലുള്ള കേരളത്തിന്റെ ഇടപെടൽകൂടിയാണ്‌ ഫലം കാണുന്നത്.വാക്‌സിൻ സൗജന്യമായി നൽകുമെന്ന്‌ രാജ്യത്ത്‌ ആദ്യം പ്രഖ്യാപിച്ചത്‌ കേരളമാണ്‌. നയപ്രഖ്യാപന പ്രസംഗത്തിലും മുഖ്യമന്ത്രിയുടെ പതിവ്‌ വാർത്താ സമ്മേളനത്തിലും ഇത്‌ വ്യക്തമാക്കി. പുതുക്കിയ ബജറ്റിലും ഇത്‌ ആവർത്തിച്ചു. 1000 കോടി രൂപ നീക്കിവയ്‌ക്കുകയും ചെയ്‌തു. ഇതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്‌സിൻ ചലഞ്ച്‌ ജനം ആവേശപൂർവം ഏറ്റെടുത്തു. 

സൗജന്യ വാക്‌സിൻ ആവശ്യമുയർത്തി എൽഡിഎഫ്‌ നേതൃത്വത്തിൽ കേരളമെമ്പാടും ഉയർത്തിയ പ്രക്ഷോഭവും ദേശീയതലത്തിൽ ശ്രദ്ധനേടി. കോവിഡ് മഹാമാരിയുടെ കാലത്ത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തി.മഹാമാരിയെ പ്രതിരോധിക്കുന്നതിനായി നിരവധി നടപടികള്‍ സ്വീകരിച്ചു . പ്രതിസന്ധി ഘട്ടങ്ങളില്‍, തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്‍റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറി.ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും വാക്സിന്‍ വാങ്ങാനുള്ള സംഭാവന എത്തുകൊണ്ടിരിക്കുന്നു.ചെറുതും വലുതുമായ നിരവധി സംഭാവനകള്‍ എത്തുകയാണ്, മുഖ്യമന്ത്രിയുടേയും , എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും ഇച്ഛാശക്തിയുടെ പ്രതീകമായിട്ടുവേണം ഇതിനെ കാണുവാന്‍. വാക്സിന്‍ ചലഞ്ചിലൂടെ കിട്ടുന്ന തുകകള്‍ മുഴുവന്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയെ ജനങ്ങള്‍ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്. 

വ്യക്തികളും, സംഘടനകളും ഇതിനായി കൈകോര്‍ത്തിരിക്കുന്നു. വാക്സിനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവുക എന്ന ലക്ഷ്യമാണ് കേരളത്തിനുള്ളത്. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ദിനംപ്രതി സ്വീകരിച്ചു വരുന്നത്. എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്റെ മാനുഷികവും സാമൂഹികവുമായ പ്രത്യേക തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് ജനങ്ങള്‍ .ദിവസവും വാക്‌സിന്‍ ചലഞ്ചിലൂടെ ദുരിതാശ്വാസ നിധിയിലേക്കെതുതകള്‍ എത്തികൊണ്ടിരിക്കുന്നുചലഞ്ചിന്റെ ഭാഗമായി ഹൃദയസ്പര്‍ശിയായ നിരവധി അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. കുട്ടികള്‍ അവരുടെ കുടുക്കപ്പെട്ടിച്ച് വാക്സിന്‍ചലഞ്ചില്‍ പങ്കാളിയാകുന്നു. നിരവധി സാധാരണക്കാര്‍ അവരുടെ ജീവനോപാദികളായ ആട്,കോഴി, പശു എന്നിവയെ വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ കോവിഡ്ചലഞ്ചിലേക്ക് നല്‍കിയിരിക്കുകയാണ്. നിരവധി അനുഭവങ്ങള്‍ ദിനം പ്രതി നാം കണ്ടുകൊണ്ടിരിക്കുകയാണ്. തന്‍റെ സഹജീവികളോടുള്ള കടപ്പാടാണ് വെളിവാകുന്നത്. 

ഇത്തരം സംഭവങ്ങള്‍ ഏറെ മാനുഷീക മൂല്യങ്ങള്‍ ഉണര്‍ത്തുന്നവയാണ്. എന്നാല്‍ ആടിനേയും,കോഴിയേയും വിറ്റ് കിട്ടി മുഖ്യമന്ത്രിയുടെ കോവിഡ്ചലഞ്ചില്‍ നല്‍കയതു തിരികെ ബന്ധപ്പെട്ടവര്‍ക്ക് കൊടുക്കണമെന്നാണ് ആര്‍എസ്എസ് ‚സംഘ പ്രൊഫൈലുകളിലൂടെ ആവശ്യപ്പെടുന്നത്. മോദി സര്‍ക്കാര്‍ സൗജന്യമായിട്ടാണ് വാകസിന്‍ നല്‍കുന്നതെന്നും ഇവര്‍ പറയുന്നു.കഥയറിയാതെ ആട്ടം കാണുന്ന ഇക്കൂട്ടരോട് സഹതാപം അല്ലാതെ എന്തുതോന്നാന്‍. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വാക്സിന്‍ചലഞ്ചിലേക്ക്തുക നല്‍കും. ഇതു സംഘപുത്രന്‍മാര്‍ക്ക് അറിവുള്ളതല്ലേ, നിങ്ങളുടെ ഫാസിസ്ററ്, വര്‍ഗീയ നയങ്ങളെ കേരളീയ സമൂഹം പുശ്ചിച്ചു തള്ളുകയല്ലേ, ഇവിടെ മനുഷ്യനെ മനുഷ്യനായി കാണുന്നവരാണ് ജനങ്ങള്‍. രാജ്യത്തിന്‍റെ മതേതരത്വം ഉയര്‍ത്തിപിടിക്കുന്ന പുരോഗമ ആശയങ്ങളെ നെഞ്ചിലേറ്റുന്ന സമൂഹമാണ് മലയാളികള്‍. മാനവസേവയാണ് യഥാര്‍ത്ഥ മാധവസേവയെന്നു സംഘ പുത്രന്‍മാര്‍ ഇനിയെങ്കിലും ഓര്‍ക്കുക.

ENGLISH SUMMARY:In Ker­ala, peo­ple vol­un­tar­i­ly par­tic­i­pate in the vac­cine challenge
You may also like this video