Web Desk

തിരുവനന്തപുരം

November 27, 2020, 4:36 pm

കേരളത്തിൽ അ​ണ്ണാ ഡിഎംകെയുടെ പ്രസിഡന്റ് ഭരിച്ചൊരു പഞ്ചായത്തുണ്ട്; 70 % തമിഴ് വോട്ടര്‍മാരുള്ള ഒരു പഞ്ചായത്ത്

Janayugom Online

തെരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനം. കാലത്തിനൊപ്പം പ്രചരണ രീതിയിലുണ്ടായ വലിയ മാറ്റങ്ങളാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ഹൈലൈറ്റായ കാര്യം. ഓരോ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. ഈ ഒരു അവസരത്തിലാണ് ത​മി​ഴ്​​നാ​ട്-​കേ​ര​ള അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ അ​ഞ്ചു​നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചരണം ശ്രദ്ധ പിടിച്ചു പറ്റുന്നത്. രണ്ടു ഭാഷയിലാണ് പ്രചാരണം എന്നതും ശ്രദ്ധേയമാണ്. തമിഴിലും മലയാളത്തിലുമാണ് പ്രധാനമായും പ്രചരണം നടക്കുന്നത്. ആ​ദി​വാ​സി ഊ​രു​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ്​ അ​ഞ്ചു​നാ​ട്. 70 ശ​ത​മാ​നം ത​മി​ഴ്വം​ശ​ജ​രാ​ണ്​​ അ​ഞ്ചു​നാ​ട്ടിലുള്ളത്.

ഇ​വി​ടെ ചു​വ​രെ​ഴു​ത്തും പോ​സ്​​റ്റ​റും മൈ​ക്ക് പ്ര​ചാ​ര​ണ​വും ര​ണ്ട്​ ഭാ​ഷ​യി​ലും വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​കു​ന്ന​ത്​ ര​ണ്ട്​ ഭാ​ഷ​ക്കാ​രും ‘ദേ​ശ’​ക്കാ​രു​മാ​ണ്​.

പൊ​തു​വെ നോ​ട്ടീ​സിന്റെ ഇ​രു​പു​റ​ങ്ങ​ളി​ലാ​യാ​ണ്​ ഇരു ഭാ​ഷ​യി​ലെ​യും അ​ഭ്യ​ർ​ഥ​ന. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു. ​ഡി. ​എ​ഫ്​—​എ​ൽ. ​ഡി. ​എ​ഫ്​—​എ​ൻ. ​ഡി. ​എ മു​ന്ന​ണി​ക​ൾ​ക്ക്​ പു​റ​മെ അ​ണ്ണാ ഡി. ​എം. ​കെ​യും അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്നു. മ​റ​യൂ​ർ, ദേ​വി​കു​ളം, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ എ. ​ഐ. ​എ. ​ഡി. ​എം. ​കെ മൂ​ന്ന്​ സീ​റ്റി​ൽ വി​ജ​യി​ച്ച​ത്. പീ​രു​മേ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം എ. ​​ഐ. ​എ. ​ഡി. ​എം. ​കെ അംഗത്തിനായിരുന്നു.

മു​ന്ന​ണി​ക​ൾ​ക്ക്​ ഭൂ​രി​പ​ക്ഷം കി​ട്ടാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഇ​ത്. ഇ​ത്ത​വ​ണ ഇ​ടു​ക്കി, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി 93 അ​ണ്ണാ ഡി. ​എം. ​കെ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മത്സരരംഗത്തുള്ളത്.

you may also like this video