June 26, 2022 Sunday

വൃക്കദാന പദ്ധതികള്‍ക്ക്കൂട്ടായ പരിശ്രമം ആവശ്യം: യൂറോളജിക്കല്‍ സൊസൈറ്റി

By Janayugom Webdesk
January 25, 2020

വൃക്കമാറ്റിവയ്ക്കല്‍ ആവശ്യമായ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോഴും, അവയവ ലഭ്യത തികച്ചും അപര്യാപ്തമായി തുടരുന്ന അവസ്ഥ യുണ്ടെന്ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ സമ്മേളനം വിലയിരുത്തി. കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ അവയവ ലഭ്യത ഉറപ്പ് വരുത്തുന്ന വിവിധ നടപടികളെ പറ്റി ചര്‍ച്ചകള്‍ നടന്നു.വൃക്കരോഗ വ്യാപനം കുറയ്ക്കാന്‍ നേരത്തെയുള്ള രോഗ നിര്‍ണ്ണയ  പ്രതിരോധ നടപടികള്‍ക്ക് പുറമെ മസ്തിഷ്‌ക മരണം സംഭവിക്കുന്നവരുടെ വൃക്കദാന പദ്ധതികള്‍ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് പ്രശസ്ത യൂറോളജിസ്റ്റും ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നിയുക്ത പ്രസിഡന്റഡോ. സുനില്‍ ഷ്രോഫ് പറഞ്ഞു.കേന്ദ്രസംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങള്‍, പൊതു, സ്വകാര്യ മേഖലയിലെ ആശുപത്രികള്‍, എന്‍.ജി.ഒ, സന്നദ്ധ സംഘടനകള്‍ എന്നിവ പൊതുജന അവബോധം സൃഷ്ടിക്കുകയും മാനദണ്ഡങ്ങള്‍ അനുസരിച്ച്അവയവ ദാനത്തിനുള്ള അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുകയും വേണം, അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍7,35,000 മാണ്വൃക്കരോഗ മരണ നിരക്ക്. രാജ്യത്ത്2,20,000 പേര്‍ക്ക്വൃക്കമാറ്റിവയ്ക്കല്‍ ആവശ്യമായി വരുമ്പോള്‍ ലഭ്യതയനുസരിച്ച് 7500 ഓളം വൃക്കമാറ്റിവയ്ക്കല്‍ മാത്രമാണ് നടക്കുന്നത്. ഇതില്‍ 10% മാത്രമാണ് മരണപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്നത്.
മസ്തിഷ്‌ക മരണം നടക്കുന്ന സമയത്തെ അവയവദാനമാണ് ഏറ്റവും പ്രായോഗികമായത്. വൃക്ക മാറ്റിവയ്ക്കല്‍ മാത്രമല്ല കരള്‍, ഹൃദയം, പാന്‍ക്രിയാസ്, ശ്വാസകോശ മാറ്റിവയ്ക്കല്‍ എന്നിവയക്കും ഇതാണ് പരിഹാരം, ഡോ. സുനില്‍ ഷ്രോഫ് പറഞ്ഞു. അവയവദാന പദ്ധതികളുടെ വിജയം സര്‍ക്കാര്‍ ആശുപത്രികളുടെ പങ്കാളിത്തത്തെ കൂടുതല്‍ ആശ്രയിച്ചിരിക്കുന്നു. ഗുരുതരമായ മസ്തിഷ്‌ക ക്ഷതങ്ങളുള്ള മിക്ക വാഹനാപകടങ്ങളും മെഡിക്കോ ലീഗല്‍കേസുകളായതിനാലാണിത്. വൃക്കമാറ്റിവയ്ക്കല്‍ സങ്കേതിക വിദ്യകള്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ട്രാന്‍സ്പ്ലാന്റ ് കേന്ദ്രങ്ങള്‍ദാതാക്കള്‍ക്കായിലാപ്രോസ്‌കോപ്പിക്ക് നെഫ്രെക്ടമി വാഗ്ദാനം ചെയ്യുന്നു.റോബോട്ടിക് വൃക്ക മാറ്റിവയ്ക്കല്‍കേന്ദ്രങ്ങളും പ്രചാരം നേടിക്കഴിഞ്ഞു. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. വിനോദ് കെ.വി പറഞ്ഞു.റോബോട്ടിക് സാങ്കേതിക വിദ്യയില്‍ വൃക്ക മാറ്റിവയ്ക്കല്‍ സംബന്ധിച്ച ശില്‍പശാലയ്ക്ക് അഹമ്മദാബാദിലെ യൂറോളജി, ട്രാന്‍സ്പ്ലാന്റേഷന്‍ വിദഗ്ധന്‍ ഡോ. പ്രഞ്ജല്‍ മോദി നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: In  Kid­ney trans­plan­ta­tion Pro­grams Need More Effort said Uro­log­i­cal Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.