കുളത്തൂപ്പുഴയിൽ യുവാവിനെ പെൺസുഹൃത്തിൻറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ദിനേശിൻറെ തലക്ക് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പെൺസുഹൃത്ത് രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സുഹൃത്തിനൊപ്പം ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. ആ സമയം വീട്ടിൽ രശ്മി മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിൽ വച്ച് ദിനേശും സുഹൃത്തും തമ്മിൽ വഴക്ക് ഉണ്ടായി എന്നും പിടിച്ച് മാറ്റുന്നതിനിടയിൽ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചുവെന്നുമാണ് യുവതി നൽകിയ മൊഴി.
എന്നാൽ പൊലീസ് ഈ മൊഴി മുഖവിലക്ക് എടുത്തില്ല. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലക്ക് പരിക്ക് ഏൽപ്പിച്ചു എന്നാണ് പൊലീസിൻറെ വിലയിരുത്തൽ. തലക്ക് ഗുരുതരമായ പരിക്കേറ്റ് മരിച്ചുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
യുവതിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. അടിയേറ്റ സ്ഥലത്ത് നിന്നും അടുക്കളവരെ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയ പാടുകളും ഉണ്ട്. ഓട്ടോറിക്ഷ ഡ്രൈവർ കൂടിയാണ് ദിനേശ്. ഫോറൻസിക് വിദഗ്ദർ ഉൾപ്പടെ രശ്മിയുടെ വീട്ടിൽ എത്തി തെളിവുകൾ ശേഖരിച്ചു. ദിനേശിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യതുവരികയാണ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.