12 June 2024, Wednesday

Related news

September 28, 2023
September 27, 2023
September 15, 2023
September 4, 2023
August 31, 2023
July 17, 2023
July 10, 2023
July 5, 2023
April 24, 2023
January 28, 2023

മധ്യപ്രദേശില്‍ മഴ ലഭിക്കാൻ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി ഭിക്ഷാടനം

Janayugom Webdesk
ഭോപ്പാല്‍
September 7, 2021 1:26 pm

മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ മഴ ലഭിക്കാൻ വേണ്ടി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി വീടുകൾ തോറും ഭിക്ഷാടനം നടത്തിച്ചു. ഗ്രാമത്തിലെ ആചാരപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നയാക്കി ഭിക്ഷാടനം നടത്തിക്കുന്നതിലൂടെ മഴ ലഭിക്കുമെന്നാണ് വിശ്വാസം. ചുമലിൽ ഒരു ഉലക്കയുമായിട്ടാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീടുകള്‍തോറും നടത്തിച്ചത്.

 


ഇതുകൂടി വായിക്കുക: ഡല്‍ഹിയിൽ സ്ത്രീ പീഡനം അതിരൂക്ഷം; ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു

 


 

ഓരോ വീടുകളിൽ നിന്നും ധാന്യം ശേഖരിച്ച ശേഷം ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരത്തിൽ സമർപ്പിക്കും. ഈ സമയത്ത് ആചാരപ്രകാരം എല്ലാ ഗ്രാമവാസികളും ഇവിടെ ഹാജരാകണം. ഇതുമൂലം മഴ ലഭിക്കുമെന്നാണ് ഗ്രാമത്തിലുള്ള ആളുകൾ വിശ്വസിക്കുന്നത്. പെൺകുട്ടികളുടെ കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു. സംഭവത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ (എൻസിപിസിആർ) ദാമോഹ് ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടി.

 


ഇതുകൂടി വായിക്കുക:ഡല്‍ഹിയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു; പ്രതി അറസ്റ്റില്‍

 


 

ഈ പ്രദേശത്ത് മഴ കുറവായത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ആചാരം എല്ലാവർഷവും നടത്താറുണ്ടെന്ന് ദാമോഹ് പൊലീസ് സൂപ്രണ്ട് ഡി ആർ ടെനിവാർ പറഞ്ഞു. കുടുംബത്തിലുള്ളവർ തന്നെയാണ് ഇതിന് മുൻകൈയെടുക്കുന്നത്. ഏതെങ്കിലും തരത്തിൽ കുട്ടി നിർബന്ധിതമായി ഇതിന് വിധേയയാകുന്നുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നിർബന്ധിതമായാണ് ചടങ്ങ് നടത്തുന്നതെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും ടെനിവാർ പറഞ്ഞു.

Eng­lish sum­ma­ry: In  mad­hya pradesh, a minor girls was stripped naked to get rain

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.