19 April 2024, Friday

Related news

April 19, 2024
April 19, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024

മധ്യപ്രദേശില്‍ ബിജെപിയേയും,കോണ്‍ഗ്രസിനേയും പിന്നിലാക്കി ആംആദ്മിപാര്‍ട്ടി ആദ്യംവിജയം നേടി

Janayugom Webdesk
July 18, 2022 5:28 pm

ബിജെപിഭരിക്കുന്ന കോണ്‍ഗ്രസ് പ്രധാനപ്രതിപക്ഷമായ മധ്യപ്രദേശില്‍ ആംആദ്മി പാര്‍ട്ടി ആദ്യം വിജയം നേടിയിരിക്കുന്നു. ഡല്‍ഹി, പഞ്ചാബ് സംസ്ഥനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെതുടര്‍ന്ന ആ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്തിയ പാര്‍ട്ടി മറ്റ് സംസ്ഥാനങ്ങളിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ തെരഞ്ഞെടുപ്പ് വിജയത്തെ കാണേണ്ടത്. 

ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിലാണ് ആംആദ്മി പാര്‍ട്ടി പോലെയുള്ള കക്ഷികള്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചുവരുന്നത്. മധ്യപ്രദേശിലെ സിംഗ്രോലിയിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപിയുടെ റാണി അഗര്‍വാള്‍ 9300 വോട്ടിനാണ് വിജയിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ വരവറിയിക്കാനും എഎപിക്ക് സാധിച്ചു. വിന്ധ്യ മേഖലയിലാണ് ഈ മുന്നേറ്റമുണ്ടായിരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. ബിജെപിയുടെ ചന്ദ്രപ്രതാപ് വിശ്വകര്‍മയെയാണ് റാണി പരാജയപ്പെടുത്തിയത്.

സിംഗ്രോലി കൗണ്‍സിലിന്റെ ചെയര്‍മാന്‍ കൂടിയാണ് വിശ്വകര്‍മ. എഎപി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാള്‍ റാണി അഗര്‍വാളിനെ അഭിനന്ദിച്ചു. എഎപിയുടെ സംശുദ്ധ രാഷ്ട്രീയത്തെ രാജ്യത്തുള്ളവര്‍ മുഴുവന്‍ അഭിനന്ദിക്കുകയാണെന്നും കെജിരിവാള്‍ പറഞ്ഞു. മധ്യപ്രദേശിലെ ഏറ്റവും സമ്പത്തുള്ള രണ്ടാമത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്. ആദ്യത്തേത് ഇന്‍ഡോറാണ്. വരുമാനത്തിന്റെ കാര്യത്തില്‍ അത്ര മുമ്പിലാണ് ഇത്. മധ്യപ്രദേശിലാകെ വൈദ്യുതി എത്തിക്കുന്ന ഇടമെന്ന പേര് കൂടി സിംഗ്രോലിക്കുണ്ട്. ഇവിടെ കല്‍ക്കരി-ധാതുലവണ ഖനന മേഖലയാണ്. 11 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 

Eng­lish Sumam­ry: In Mad­hya Pradesh, the Aam Aad­mi Par­ty won first, leav­ing the BJP and the Con­gress behind

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.