വീട്ടില്‍ അതിക്രമിച്ച് കയറിയ ആറംഗ സംഘം വീട്ടമ്മയേയും പന്ത്രണ്ടുകാരി മകളേയും പീ ഡിപ്പി ച്ചു

Web Desk

ഭോപ്പാല്‍

Posted on August 02, 2020, 8:19 pm

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയേയും പന്ത്രണ്ട് വയസുകാരിയായ മകളേയും ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഗൃഹനാഥനെ തടഞ്ഞ് വച്ചായിരുന്നു ഈ ക്രൂരകൃത്യം. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ഷാപൂറിലാണ് സംഭവം നടന്നത്. ആയുധധാരികളായ ആറംഗ സംഘമായിരുന്നു കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഗൃഹനാഥനെ ബന്ദിയാക്കി വീട്ടമ്മയേയും പന്ത്രണ്ടുകാരിയായ മകളെ തട്ടികൊണ്ട് പോവുകയായിരുന്നു. രണ്ട് ദിവസത്തോളം ഇവരെ സമീപത്തുള്ള ക്രഷറില്‍ കൊണ്ട് പോയി പീഡിപ്പിച്ചതായാണ് പൊലീസ് പറഞ്ഞു. വീടു കൊള്ളയടിച്ച് സംഘം സ്വര്‍ണവും തട്ടിയതായി പരാതിയുണ്ട്.

പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഖാര്‍ഗോണ്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ തിലക് സിംഗിന്റെ നേത്യത്വത്തിലുള്ള സംഘം ഊര്‍ജിതമാക്കി. പോക്സോ നിയമവും ‚കൂട്ട ബലാത്സംഗം, തടഞ്ഞുവെക്കല്‍ എന്നി വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.

ENGLISH SUMMARY:In mad­hyapradesh moth­er and daugh­ter had raped
You may also like this video