7 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 24, 2024
August 19, 2024
July 22, 2024
July 10, 2024
March 21, 2024
January 16, 2024
January 2, 2024
January 2, 2024
December 26, 2023
December 16, 2023

മലപ്പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ നവകേരള സദസിലേക്ക് ഇരച്ചു കയറുകയാണെന്ന് സജിചെറിയാന്‍

Janayugom Webdesk
തിരുവനന്തപുരം
November 29, 2023 11:50 am

മലപ്പുറത്ത് യുഡിഎഫിന്‍റെ പ്രവര്‍ത്തകര്‍ നവകേരള സദസിലേക്ക് ഇരച്ചുകയറുകയാണെന്ന് സംസ്ഥാന സാംസ്ക്കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍. മലപ്പുറം എല്‍ഡിഎഫിന് തീരെ സ്വാധീനമില്ലാത്ത ജില്ലയാണ്. എന്നിട്ടും നവകേരളസദസിന് വലിയ ജനപങ്കാളിത്തമാണുള്ളത്. ഇത് ജനങ്ങള്‍ നവകേരള സദസിനെ ഏററെടുത്തതിന്‍റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറത്തെ സാഹചര്യത്തിലൂടെ നവകേരള സദസ് ഒരു വ്യത്യസ്തമായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ പതിപ്പ് കൂടെയാണെന്ന് തെളിയുകയാണെന്നും സജിചെറിയാന്‍ കൂട്ടിച്ചേർത്തു. നവകേരള സദസിന് രാഷ്ട്രീയമില്ല. അത് ജനങ്ങളുടെ പരിപാടിയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് നവകേരള സദസുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. അത് ജനങ്ങൾക്ക് മനസിലായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Eng­lish Sum­ma­ry: In Malap­pu­ram, UDF activists are storm­ing the Navak­er­ala Sadas

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.