23 April 2024, Tuesday

Related news

December 5, 2023
December 4, 2023
December 4, 2023
December 4, 2023
December 4, 2023
November 7, 2023
November 7, 2023
November 7, 2023
October 24, 2023
October 12, 2023

മിസോറാമില്‍ രണ്ടുവര്‍ഷത്തിനിടെ എയ്ഡ്സ് ബാധിച്ച് മരിച്ചത് 1159 പേര്‍

Janayugom Webdesk
ഐസ്വാൾ
September 1, 2021 3:25 pm

മിസോറാമില്‍ എയ്ഡ്സ് ബാധിച്ച് രണ്ടുവർഷത്തിനിടെ മരിച്ചത് 1159 പേർ. 2019–-20ൽ 443 പേരും 2018-–-19ൽ 716 പേരും മരിച്ചു. ഈ വർഷങ്ങളിൽ യഥാക്രമം 2339 പേരും 2237 പേരും എയ്ഡ്സ് ബാധിതരായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്ബുക്കിലാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ 10. 91 ലക്ഷം ജനസംഖ്യയിൽ 2.32 ശതമാനം പേർ എയ്ഡ്സ് ബാധിതരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ എയ്ഡ്സ് സാന്ദ്രതയുള്ള സംസ്ഥാനമാണ് മിസോറമെന്ന് ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടുന്നു.

1990ലാണ് സംസ്ഥാനത്ത് ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്. 2020 സെപ്തംബർവരെ 1972 ഗർഭിണികളടക്കം 23,092 പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു. 30 വർഷത്തിൽ 2877 പേർ മരിച്ചതായാണ് കണക്ക്. 78 ശതമാനം പേര്‍ക്കും ലെെംഗികബന്ധത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. 20 ശതമാനം പേര്‍ക്ക് ലഹരി കുത്തിവയ്ക്കാൻ സൂചി മാറി ഉപയോഗിച്ചും രോഗം പകര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

റ്റെല്ലാ വൈറസ് രോഗങ്ങള്‍ പോലെ ഇതും ഒരു അണുബാധയാണ്. ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന ഒരു രോഗാണുവാണ് ഈ അസുഖം പകര്‍ത്തുന്നത്. ഈ വൈറസ് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നു. CD 4 കോശങ്ങള്‍ 200 ല്‍ താഴെ ആവുമ്പോഴാണ് ഈ രോഗാവസ്ഥയില്‍ എത്തിച്ചേരുന്നത്. ആരോഗ്യമുള്ള സാധാരണ വ്യക്തികളില്‍ ഈ കോശങ്ങള്‍ 500 മുതല്‍ 1500 വരെ കാണപ്പെടും. 1984 ല്‍ അമേരിക്കന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ റോബര്‍ട്ട് ഗാലോ ആണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.

Eng­lish sum­ma­ry; In Mizo­ram, 1159 peo­ple were infect­ed with AIDS in 2 years

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.