20 April 2024, Saturday

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

മുംബൈയില്‍ കോവിഡ് ബാധിതരാകുന്ന കേസുകളില്‍ 95 ശതമാനവും ഒമിക്രോണെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
മുംബൈ
February 15, 2022 9:56 am

മുംബൈയില്‍ കോവിഡ് വകഭേദ നിര്‍ണയത്തിനായി പരിശോധിക്കുന്ന സ്രവ സാമ്പിളുകളിൽ 95 ശതമാനവും ഒമിക്രോൺ വകഭേദം. ആകെയുള്ള 190 സാമ്പിളുകളിൽ 180 (94.74 ശതമാനം) ഒമിക്രോണും മൂന്നെണ്ണത്തിന് ഡെൽറ്റ വേരിയന്റും (1.58 ശതമാനം), ഒന്ന് ഡെൽറ്റയും (0.53 ശതമാനം) ആറെണ്ണവും കൊറോണ വൈറസ് (3.16 ശതമാനം) രോഗബാധയാണെന്നും കണ്ടെത്തി. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഡിസംബർ അവസാനത്തോടെ കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന് ഇത് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് നിര്‍ണയിക്കുന്നതിനായി അയക്കുന്ന സ്രവ സാമ്പിളുകളില്‍ മുംബൈയിൽ നിന്നുള്ള 190 രോഗികളിൽ 23 പേർ മരിച്ചതായും 21 പേർക്ക് ഒമിക്രോൺ ബാധിച്ചതായും ബിഎംസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ശേഖരിച്ച 280 സാമ്പിളുകളിൽ 248 എണ്ണം ഒമിക്രോണ്‍ പൊസിറ്റീവ് ആണെന്നും ബാക്കിയുള്ളവയിൽ കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളുണ്ടെന്നും ഡിസംബർ അവസാനം നടത്തിയ അവസാന ജനിതക പരിശോധനയില്‍ കണ്ടെത്തി. കോവിഡ് വകഭേദം നിര്‍ണയിക്കുന്നതിനായി 282 സാമ്പിളുകൾ പരിശോധിച്ചിരുന്നു. ഇതിൽ 190 സാമ്പിളുകൾ മുംബൈയിൽ നിന്നും ബാക്കിയുള്ളവ മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമാണ്. 190 രോഗികളിൽ 74 രോഗികളും (39 ശതമാനം) 61 മുതൽ 80 വയസ്സ് വരെ പ്രായമുള്ളവരാണെന്നും 41 രോഗികളും (22 ശതമാനം) 41 മുതൽ 60 വയസ്സുവരെയുള്ളവരാണെന്നും 36 പേർ (19 ശതമാനം) 21 മുതൽ 40 വയസ്സുവരെയുള്ളവരാണെന്നും ബിഎംസി അറിയിച്ചു. 81 മുതൽ 100 ​​വയസ്സുവരെയുള്ള 22 രോഗികളും (12 ശതമാനം) 18 വരെ പ്രായമുള്ള 17 രോഗികളും (9 ശതമാനം) ഇക്കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഗം ബാധിച്ച 190 രോഗികളിൽ 13 പേരും 18 വയസ്സിന് താഴെയുള്ളവരാണ്. ഇവരിൽ 11 പേർക്ക് ഒമിക്രോൺ ബാധിച്ചതായാണ് റിപ്പോർട്ട്.

190 രോഗികളിൽ അഞ്ച് പേർ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മാത്രം എടുത്തിരുന്നു. 50 പേർ രണ്ട് ഡോസുകളും എടുത്തിരുന്നു. അതേസമയം 51 പേർ ഒരു ഡോസും എടുത്തിരുന്നില്ല. 23 മരണങ്ങളിൽ, 21 രോഗികൾ 60 വയസ്സിനു മുകളിലുള്ളവരും രോഗബാധിതരുമാണ്. അവരിൽ 15 പേർ വാക്സിൻ ഒരു ഡോസും എടുത്തിരുന്നില്ല. കൂടാതെ, രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് ഏഴ് ദിവസത്തിനുള്ളിൽ 22 രോഗികൾ മരിച്ചതായും പ്രസ്താവനയിൽ പറയുന്നു.

തിങ്കളാഴ്ച മുംബൈയിൽ 192 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2021 ഡിസംബർ 13 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

 

Eng­lish Sum­ma­ry: In Mum­bai, Omi­cron is report­ed to account for 95 per cent of cas­es of covid infection

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.