മഹാരാഷ്ട്രയിലെ നാസിക്കിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ബസ് ഓട്ടോയിലിടിച്ച് കിണറ്റിലേക്ക് മറിയുകയായിരുന്നു. മുപ്പതോളം പേരെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ ധൂലെയില്‍ നിന്ന് കാല്വനിലേക്ക് പോകുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസാണ് അപകടത്തില്‍ പെട്ടത്. നാസിക് ജില്ലയിലെ മാലേഗാവ് കാലവന്‍ റോഡില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. യാത്രക്കിടെ ടയര്‍ പൊട്ടിത്തെറിച്ച ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു.
തുടർന്ന് രണ്ട് വാഹനങ്ങളും റോഡിന് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞു. ബസിൽ നിറയെ യാത്രക്കാരായതാണ് മരണ സംഖ്യ ഉയരാൻ കാരണമെന്ന് നാസിക് റൂറൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സദാശിവ് വാഗ്മറെ പറഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ബസിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരിലേറെയും. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും അറിയിച്ചു.
English Summary: In nasik 20 ki lled as bus and autorickshaw fall in well after crash
You may also like this video