7 December 2024, Saturday
KSFE Galaxy Chits Banner 2

നിലമ്പൂരില്‍ കാട്ടുപോത്ത് റോഡിലിറങ്ങി; തുരത്തിയോടിച്ച് വനംവകുപ്പ്

Janayugom Webdesk
മലപ്പുറം
November 11, 2024 1:09 pm

മലപ്പുറം നിലമ്പൂർ വഴിക്കടവില്‍ കാട്ടുപോത്ത് റോഡിലെത്തി. നാടുകാണി ചുരം റോഡിലൂടെ ഇറങ്ങിയ കാട്ടുപോത്ത് വഴിക്കടവ് പുന്നയ്ക്കലിലാണെത്തിയത്. ബഹളം വെച്ച് നാട്ടുകാര്‍ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ, വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് ജനവാസ മേഖലയില്‍ നിന്ന് കാട്ടുപോത്തിനെ തുരത്തിയോടിച്ചത്. 

അതിനിടെ, നിലമ്പൂർ മുണ്ടേരി ഫാമിലെ വിത്ത് കൃഷിത്തോട്ടത്തിൽ കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെയാണ് തണ്ടൻ കല്ല് ഭാഗത്തു നിന്ന് ചാലിയാർ പുഴ കടന്ന് കാട്ടാന കൂട്ടം എത്തിയത്. ഒച്ച വെച്ചും പടക്കം പൊട്ടിച്ചും ഒരു മണിക്കൂറിന് ശേഷം കാട്ടാന കൂട്ടത്തെ കാടുകയറ്റി. ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.