നിർഭയ കേസ്: ആരാചാരാകാൻ തയ്യാറെന്ന് കത്തെഴുതിയ ആ മലയാളി ഇതാണ്

Web Desk
Posted on December 17, 2019, 5:09 pm

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നിർഭയക്കേസിലെ പ്രതികളെ ഉടൻ തന്നെ തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രതികളുടെ വധശിക്ഷ ഡിസംബർ 18നകം നടപ്പാക്കണമെന്ന് നിർഭയയുടെ അമ്മ ഹർജി സമർപ്പിച്ചിരുന്നു. അതേസമയമാണ്  പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ തിഹാർ ജയിലിൽ ആരാചാർ ഇല്ലാത്തതിനാൽ ആരാചാരെ അന്വേഷിക്കുകയാണെന്ന് വാർത്ത പുറത്തു വന്നത്.

തുടർന്ന് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് നിരവധി പേരാണ് തങ്ങൾ ആരാചാരാകാം എന്ന് പറഞ്ഞ് രംഗത്ത് വന്നത്. കൂട്ടത്തിൽ ഒരു മലയാളിയും തനിക്ക് നിർഭയ കേസിൽ ആരാചാരാകണമെന്ന ആവശ്യറിയിച്ച് ഇന്ത്യൻ രാഷ്ട്രപതി, തിഹാർ ജയിൽ ഡിജി എന്നിവർക്ക് മെയിൽ അയച്ചത്. മുംബൈ, ഡൽഹി,ഗുരുഗ്രാം,തമിഴ്നാട്,ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്ന് ആരാചാരാകാൻ തയ്യാറായി ആളുകൾ എത്തിയതിനു പിന്നാലെയാണ് കേരളത്തിൽ നിന്നും ആരാചാരാകാൻ തയ്യാറായി ഒരാൾ വന്നിരിക്കുന്നത്.

you may also like this video


തിരുവനന്തപുരം ടെക്നോപാർക്കിലെ ഒരു ഐടി കമ്പനിയിലെ സോഫ്റ്റ്വെയര്‍ ടെസ്റ്റര്‍ റെയ്മണ്ട് റോബിന്‍ ഡോണ്‍സ്റ്റണ്‍ ആണ് ഈ കത്ത് എഴുതിയ മലയാളി. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ റെയ്മണ്ട് തന്നെ ഇത് സ്ഥിരീകരിക്കുന്നു. “ആരായിരിക്കും ആ മലയാളി എന്ന് രാവിലെ ചായയും കുടിച്ചു പത്രവും വായിച്ചോണ്ട് ഇരുന്നു തല പുകയണ്ട. ഞാൻ തന്നെ ആ മലയാളി. എനിക്ക് ഒരു അവസരം തന്നാൽ ആ നാലെണ്ണത്തിനെയും തൂക്കിയിരിക്കും. എന്റെ അമ്മച്ചിയാണേ സത്യം… അഭിമാനപൂർവം… നെഞ്ചുറപ്പോടെ… മലയാളിയാടാ പറയുന്നേ.….” — എന്ന് ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് ആ മലയാളി ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്.

വിദേശത്തു നിന്നു പോലും ആളുകൾ ആരാചാരാകാൻ തയ്യാറാണെന്ന് പറഞ്ഞ് കത്തുകൾ വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആരാചാരില്ലാത്തിന്റെ പേരിൽ ഇത്രയുെ കൊടും കുറ്റംചെയ്ത പ്രതികളുടെ ശിക്ഷ നീണ്ടുപോകുന്നത് ശരിയല്ലെന്നും അതിനാലാണ് ഇങ്ങനെ ഒരു കന്നെത്തും റെയ്മണ്ട് പറയുന്നു.