27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 26, 2025
April 24, 2025
April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 19, 2025

പാകിസ്ഥാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചാല്‍ ബന്ധുവിന് ജോലിയില്ല

Janayugom Webdesk
ഇസ്ലാമാബാദ്
February 9, 2025 11:16 am

സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുന്ന ആശ്രിത നിയമനം പാകിസ്ഥാന്‍ റദ്ദാക്കി.നയം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2024 ഒക്ടോബര്‍ 18ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ സഹായ പാക്കേജിനു കീഴിലുള്ള മറ്റ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന നിയമപാലകരുടെ കുടുംബാംഗങ്ങൾക്ക് വിധി ബാധകമല്ല. സുപ്രീം കോടതിയുടെ വിധിക്ക് മുൻപ് നടത്തിയ നിയമനങ്ങളെയും വിധി ബാധിക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.