Web Desk

റാന്ന

March 25, 2020, 8:51 am

പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കും

Janayugom Online

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കുവാനും സത്യവാങ്മൂലം എഴുതി വാങ്ങുവാനും തീരുമാനം. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. പത്തനംതിട്ട ജില്ലയില്‍ വിദേശത്ത് നിന്നെത്തിയ 4105 പേര്‍ നിരീക്ഷണത്തിലാണ്.

ഇതില്‍ 274 പേര്‍ മറ്റു രാജ്യങ്ങളിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്ത് തിരികെ വന്നവരാണ്. പുതുതായി ഏഴ് പേരെ കൂടി നിരീക്ഷണത്തിലാക്കിയതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 20 ആയി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി താലൂക്ക് അടിസ്ഥനത്തില്‍ ക്യാമ്പുകള്‍ തുറക്കും.

ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസം ലഭിച്ച പത്ത് സാംപിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.

you may also like this video;