Web Desk

ജനീവ:

February 06, 2021, 10:48 pm

കര്‍ഷക പ്രതിഷേധത്തില്‍ ഇടപെട്ട് യുഎൻ മനുഷ്യാവകാശ സംഘടന

Janayugom Online

കര്‍ഷക പ്രതിഷേധത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രതിഷേധക്കാരും സര്‍ക്കാരും നിയന്ത്രണം പാലിക്കണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. ‘ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ സര്‍ക്കാരിനോടും പ്രതിഷേധക്കാരോടും പരമാവധി നിയന്ത്രണം നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയാണ്. സമാധാനപരമായി ഒത്തുച്ചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം, ഓഫ്‌ലൈനിലും ഓണ്‍ലൈനിലും സംരക്ഷിക്കപ്പെടേണ്ടതാണ്.

എല്ലാവരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ വിഷയത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണം,’ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. യു എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഐക്യരാഷ്ട്ര സഭ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

ENGLISH SUMMARY: In peas­ant protest Inter­ven­tion UN Human Rights Organization

YOU MAY ALSO LIKE THIS VIDEO