16 April 2024, Tuesday

Related news

January 17, 2024
January 14, 2024
December 12, 2023
July 2, 2023
April 7, 2023
January 9, 2023
December 28, 2022
October 27, 2022
October 13, 2022
September 6, 2022

ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റു

Janayugom Webdesk
July 13, 2022 3:05 pm

ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജ്യം വിട്ടതോടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റു. ജൂലൈ 20 ന് പാർലമെന്റ് പുതിയ പ്രസിഡന്റി​നെ തെരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുണ്ട്. ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബയ രാജ്യം വിടുകയായിരുന്നു.

പ്രസിഡന്റ് രാജ്യം വിട്ടതിനു പിന്നാലെ വൻ പ്രക്ഷോഭമാണ് ശ്രീലങ്കയില്‍ അരങ്ങേറുന്നത്. പ്രക്ഷോഭം കനത്തതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊളംബോ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ നഗരങ്ങളിൽ കർഫ്യൂവും ഏർപ്പെടുത്തി.

കൊളംബോയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രി ഉടൻ സ്ഥാനമൊഴിയണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. രാജ്യം വിട്ടെങ്കിലും ഗോതബയ എത്രയും പെട്ടെന്ന് രാജിവെക്കണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം.

Eng­lish summary;In Sri Lan­ka, Ranil Wick­ra­mas­inghe took charge as the act­ing president

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.