Web Desk

December 10, 2019, 11:42 am

ഈ നിയന്ത്രണം ഇനി ഇല്ല: ചരിത്ര തീരുമാനവുമായി സൗദി സർക്കാർ

Janayugom Online

റിയാദ്: സൗദിയില്‍ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രവേശന കവാടം വേണമെന്ന നിബന്ധന സര്‍ക്കാര്‍ നീക്കി. സൗദി നഗര‑ഗ്രാമ കാര്യ വകുപ്പ് മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. റസ്റ്റോറന്റുകളില്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ഒരു കവാടവും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കവാടവുമാണ്. കട ഉടമകള്‍ക്ക് പഴയ രീതി തുടരുന്നതിന് തടസ്സമുണ്ടാകില്ല. പക്ഷെ അത് നിയമപരമായി ഇനി നിര്‍ബ്ബന്ധമില്ല. അടുത്തിടെയുണ്ടായ നയം മാറ്റത്തിലൂടെ സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പലതും സൗദി നീക്കിവരികയാണ്. സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ 2017 ല്‍ അനുമതി നല്‍കിയിരുന്നു. 2018 ജൂണിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ലോകത്തില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരേയൊരു രാജ്യമായിരുന്നു സൗദി.

you may also like this video

നിബന്ധനകളിൽ മാറ്റം വരുത്തിയ വിവരം സൗദി മുനിസിപ്പൽ ഗ്രാമീണ കാര്യ മന്ത്രാലയം ഇന്നലെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്നാൽ റസ്റ്റോറൻറുകളിലും കഫേകളിലും നടത്തിപ്പുകാര്‍ക്ക് വെവ്വേറെ കവാടങ്ങൾ തുടരാം. അത് നടത്തിപ്പുകാരുടെ ഇഷ്ടത്തിന് വിട്ടു. സ്ത്രീക്ക് ഒറ്റയ്ക്ക് ഹോട്ടലുകളിൽ മുറികളെടുക്കുന്നതിനും താമസിക്കുന്നതിനുമുള്ള വിലക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ എടുത്തുകളഞ്ഞിരുന്നു.റസ്റ്റോറന്‍റുകളിലെ കവാട വിവേചനം അവസാനിപ്പിക്കുന്നതടക്കം വാണിജ്യ സ്ഥാപനങ്ങൾക്കും മറ്റും ബാധകമായിരുന്ന 103 നിബന്ധനകളിൽ മാറ്റം വരുത്താനാണ് മുനിസിപ്പൽ ഗ്രാമീണകാര്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അംഗീകാരം നൽകിയത്.