Web Desk

വാറങ്കൽ

May 25, 2020, 1:43 pm

തെലങ്കാനയില്‍ അതിഥി തൊഴിലാളികള്‍ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം; കൂട്ടക്കൊലയെന്ന് കണ്ടെത്തി

Janayugom Online

തെലങ്കാനയില്‍ മൂന്ന് അതൊഴിലാളി കുടുംബങ്ങളിലെ ഒമ്പത് പേരെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയതാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്ത ബിഹാര്‍ സ്വദേശി സഞ്ജയ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്‌സൂദ് അലാം അദ്ദേഹത്തിന്റെ ഭാര്യ നിഷ, മക്കള്‍, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിക്ക് മുഹമ്മദ് മക്ദ്‌സൂദ് അലാമിന്റെ മകളുമായി പ്രണയബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. അടുത്തിടെ ബന്ധം തകര്‍ന്നതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തി.ലോക്ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.

ENGLISH SUMMARY:in telangana,nine of the three work­er fam­i­lies were found dead in a well
You may also like this video