കള്ളപ്പണക്കേസിൽ പരാതി പിൻവലിക്കാൻ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരന്റെ മൊഴി. പരാതി പിൻവലിച്ചാൽ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ഹര്ജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിന് മൊഴി നൽകി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഗിരീഷ് ബാബു വിജിലൻസിന് മൊഴി നൽകിയത്. ഇബ്രാഹിംകുഞ്ഞിനും അദ്ദേഹത്തിന്റെ മകനും ലീഗ് നേതാവുമായ അബ്ദുൾ ഗഫൂറിനുമെതിരെയാണ് ആരോപണം.
കള്ളപ്പണക്കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയായിരുന്നുവെന്നും താൻ സ്ഥിരീകരിച്ചിരുന്നുവെന്നും ഗിരീഷ് ബാബു വിജിലൻസിനോട് വെളിപ്പെടുത്തി. പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് ഹർജി ഹൈക്കോടതിയിൽ വന്നത്. ഈ ഹർജിയിൽ ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയടക്കം ഹര്‍ജി ചേര്‍ക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ലോക്ഡൗൺ നിലവിൽ വന്നത്. ഹർജി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന ഗിരീഷ് ബാബുവിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
English summary; In the case of a fraudulent investigation,
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.