നയതന്ത്ര പാർസൽ കേസിൽ അന്വേഷണം തുടങ്ങി

Web Desk

കൊച്ചി

Posted on September 21, 2020, 5:29 pm

നയതന്ത്ര പാഴ്‌സൽ കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. കേസിൽ കോൺസുൽ ജനറലിനെയും മന്ത്രി കെടി ജലീലിനെയയും ചോദ്യം ചെയ്യേണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് പാഴ്‌സലുകൾ കൊണ്ട് പോയ വാഹന ഉടമയെയും ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തു . കസ്റ്റംസിന്റെ പ്രവന്റീവ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.

കൊണ്ടുപോയത് മതഗ്രന്ഥങ്ങളാണെന്ന് അറിയില്ലെന്നാണ് വാഹന ഉടമ മറുപടി നൽകിയത്.കോൺസുൽ ജനറലിനെ ചോദ്യം ചെയുന്നത് സംബന്ധിച്ചു വിദേശ കാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട് . നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങളും ഈന്തപ്പഴവും എത്തിച്ച് വിതരണം ചെയ്ത സംഭവത്തിൽ രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായാണ് കസ്റ്റംസ് നിയമോപദേശം തേടിയിരുന്നത്. കേസിൽ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ഉള്ളതുകൊണ്ട് തന്നെ ഫേമ അടക്കമുള്ള വകുപ്പുകൾ നിലനിൽക്കുമോ ന്നെ് കസ്റ്റംസിന് അറിയേണ്ടതുണ്ട്. എന്നാൽ, ഈ നിയമങ്ങൾ എല്ലാം നിലനിൽക്കുമോയെന്നാണ് കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.കേസിൽ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.

മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിയത് കോൺസൽ ജനറലിന്റെ പേരിലാണ്. സംഭവം FEMA, FERA , FCRA എന്നിവയുടെ ലംഘനമെന്ന് നിയമോപദേശം ലഭിച്ചു. കേസിൽ ഈ വകുപ്പുകൾ നിലനിൽക്കുമെന്നും നിയമോപദേശം ലഭിച്ചു.കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത സംഭവം അന്വേഷിക്കാൻ കസ്റ്റംസിൽ പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ട് . സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിന് പുറമെയാണ് മറ്റൊരു സംഘം രണ്ട് കേസുകൾ അന്വേഷിക്കുക. ഒരു സൂപ്രണ്ടും രണ്ട് ഇൻസ്‌പെക്ടർമാരും അടങ്ങുന്നതാണ് സംഘം.

ഈ സംഘം യുഎഇ കോൺസുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യും. കൂടാതെ കെ ടി ജലീലിനെ ഉൾപ്പെടെ സംഘം ചോദ്യം ചെയ്യും. നിലവിൽ ഏഴ് പേരുടെ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. കോൺസുലേറ്റ് വഴി ഈന്തപ്പഴം എത്തിച്ചതും മതഗ്രന്ഥങ്ങൾ എത്തിച്ചതുമാണ് പുതിയ സംഘം അന്വേഷിക്കുക. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ് എടുത്ത വിവരം പുറത്തുവന്നത്. കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈപ്പറ്റിയതിനാണ് കേസ്. എഫ്‌സിആർഎ, പിഎംഎൽഎ, കസ്റ്റംസ് ആക്ട് എന്നിവ ലംഘിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Eng­lish sum­ma­ry; In the diplo­mat­ic par­cel case The inves­ti­ga­tion began

You may also like this video;