September 29, 2022 Thursday

പ്രതിരോധ മേഖലയിൽ ആശയം മാത്രമായി ആത്മനിർഭർ

Janayugom Webdesk
ന്യൂഡൽഹി
January 11, 2021 9:13 pm

സൈനിക മേഖലയിൽ ആയുധങ്ങൾ തദ്ദേശീയമായി നിർമ്മിക്കുക എന്നത് ആശയം മാത്രമായി അവശേഷിക്കുന്നതായി പ്രതിരോധ വിദഗ്ധർ. സൈന്യത്തിനായി കൂടുതൽ നിക്ഷേപങ്ങൾ നടത്തുക, സംഭരണ ​​നടപടിക്രമങ്ങൾ മാറ്റുക, പ്രതിരോധ ഇറക്കുമതി നിരോധിച്ചുകൊണ്ട് തദ്ദേശീയവൽക്കരണം നടപ്പിലാക്കുക തുടങ്ങിയ ആശയങ്ങൾ പ്രതിരോധ വകുപ്പ് മുന്നോട്ട് വയ്ക്കുമ്പോഴും ഇതിനാവശ്യമായ ഫണ്ടുകൾ ലഭ്യമാണെങ്കിൽ മാത്രമേ നടപടിക്രമങ്ങൾക്കും നയങ്ങൾക്കും ഫലമുണ്ടാകൂ എന്നതാണ് യാഥാർത്ഥ്യം.
തദ്ദേശീയവൽക്കരണം വളരെ മികച്ച തീരുമാനമാണെങ്കിൽകൂടി, ഇറക്കുമതി ചെയ്ത മെറ്റീരിയലിന് ബദലായി ചെലവ് കുറഞ്ഞ മറ്റുമാർഗങ്ങളൊന്നും മുന്നിലില്ല. ലഘു ഉപയോഗ ഹെലികോപ്റ്ററുകളും യുദ്ധ ടാങ്കുകളും റൈഫിളുകളുമെല്ലാം തദ്ദേശീയമായി നിർമ്മിക്കുമ്പോൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനേക്കാൾ എത്രത്തോളം ചെലവേറിയതാണെന്ന് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ റിപ്പോർട്ടുകൾ ഉൾപ്പെടെ വിശദീകരിച്ചിട്ടുണ്ട്. 

പ്രതിരോധ മേഖലയ്ക്കാവശ്യമായ പ്ലാറ്റ്ഫോമുകളും ഉപകരണങ്ങളും നിർമ്മിക്കുന്നതിന് ആഭ്യന്തരമായി വ്യാവസായിക സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് വലിയ ബജറ്റ് വിഹിതം ആവശ്യമാണെന്ന് ഇന്ത്യൻ പ്രതിരോധ ആസൂത്രകർ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ് സത്യാവസ്ഥ. ഭൂമി ഏറ്റെടുക്കലുകൾക്ക് ആവശ്യമായ ഫണ്ടുകൾ, തൊഴിലാളികൾക്ക് ആവശ്യമായ റേഷൻ, ശമ്പളം, അടിസ്ഥാന സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും പരിപാലനം, വെടിമരുന്ന്, എന്നിവയ്ക്ക് പുറമെ മെറ്റീരിയൽ ഇറക്കുമതിക്ക് ചെലവാകുന്ന തുക ഇതെല്ലാം കൂടി കണക്കുകൂട്ടുമ്പോഴുണ്ടാകുന്ന ചെലവ് താങ്ങാൻ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇന്ത്യക്ക് കഴിയില്ല. 

അതിർത്തി സാഹചര്യം പരിഗണിച്ച് 2020–21 സാമ്പത്തിക വർഷത്തേക്കുള്ള പ്രതിരോധ ബജറ്റിൽ ശരാശരിയിലും ഉയർന്ന വർധനവുണ്ടാകാമെങ്കിലും, സൈന്യത്തിന്റെ ആവശ്യകതയെ മുഴുവനായും പരിഗണിച്ചുള്ളതാകും ഇതെന്ന് ഉറപ്പ് പറയാനാകില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഭാവിയിലേക്ക് വലിയ വാഗ്ദാനങ്ങൾ ഈ ബജറ്റിലും കേന്ദ്രം നൽകിയേക്കാം. എന്നാൽ അവയൊന്നും സാമ്പത്തിക യാഥാർത്ഥ്യങ്ങൾ അംഗീകരിക്കുകയും പ്രതിരോധ ആസൂത്രണം പ്രായോഗികമായി നടപ്പാക്കുകയും ചെയ്തുകൊണ്ടാകില്ലെന്ന് മാത്രം. 

സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് നിയമിതനായപ്പോൾ പ്രതിരോധ മേഖലക്ക് മുൻഗണന ഉറപ്പാക്കുമെന്നും സേനയുടെ വിവിധ വിഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ആസൂത്രണങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു, പ്രത്യേകിച്ച് ധനസഹായവുമായി ബന്ധപ്പെട്ട്. എന്നാൽ സ്ഥിതിഗതികളിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല എന്നതാണ് വാസ്തുത. 

eng­lish summary:In the field of defense, the idea of ath­manir­bar becomes only idea
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.