ചെന്നൈയിൽ നിന്നെത്തിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ ക്വാറന്റൈനിൽ പ്രവേശിക്കാതെ ഹൈക്കോടതിയിൽ ഡ്യൂട്ടിക്കെത്തി. ശനിയാഴ്ചയാണ് സ്വദേശമായ ചെന്നൈയിൽ നിന്ന് അദ്ദേഹം കേരളത്തിലേക്ക് പുറപ്പെട്ടത്. അതിർത്തിയിൽ അദ്ദേഹത്തിന്റെ ആരോഗ്യ നിലയും കൊവിഡ് പരിശോധനയും നടത്തി രോഗബാധയില്ലെന്ന നിഗമനത്തിലെത്തി. തുടർന്ന് ഞായറാഴ്ച കൊച്ചിയിലെ ഔദ്യോഗിക വസതിയിലെത്തി. തിങ്കളാഴ്ച മുതൽ ഹൈക്കോടതിയിൽ ജോലിക്കെത്തുകയും ചെയ്തു. ഇതര സംസ്ഥാനത്തു നിന്നോ കേരളത്തിലെ തന്നെ ഹോട്ട് സ്പോട്ട് ജില്ലകളിൽ നിന്നോ എത്തുന്നവർ 14 ദിവസത്തെ ക്വറന്റൈനിൽ പ്രവേശിക്കണമെന്നാണ് ചട്ടം. എന്നാൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇക്കാര്യത്തിൽ ഇളവുണ്ടെന്നാണ് പിറ്റെ ദിവസം തന്നെ ജോലിക്ക് ഹാജരായ ശേഷം അധികൃതർ സൂചിപ്പിച്ചത്.
ENGLISH SUMMARY: In the High Court without entering the Chief Justice Quarantine
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.