അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനിടെ പത്തുവർഷത്തിനിടെ മരിച്ചത് 631 പേർ

Web Desk

ന്യൂഡൽഹി

Posted on September 20, 2020, 10:45 pm

അഴുക്കുചാലുകളും സെപ്​റ്റിക്​ ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ രാജ്യത്ത്​ 10 വർഷത്തിനിടെ 631 പേർ മരിച്ചതായി റിപ്പോർട്ട്​. പ്രസ്തുത കാലയളവിൽ എത്രപേർ മരിച്ചുവെന്ന വിവരാവകാശ രേഖക്ക്​ മറുപടിയായി നാഷണൽ കമ്മിഷൻ ഫോർ സഫായ്​ കർമ്മചരീസ്​ അറിയിച്ചതാണ്​ ഇക്കാര്യം.

2019ലാണ്​ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്​തത്​. 115 പേരാണ്​ ഇക്കാലയളവിൽ രാജ്യത്ത്​ മരിച്ചത്​. തമിഴ്​നാട്ടിലാണ്​ ഏറ്റവും കൂടുതൽ മരണം. 112 പേർ. ഉത്തർപ്രദേശ്​ 85, ഡൽഹി, കർണാടക 63, ഗുജറാത്ത്​ 61 എന്നിങ്ങനെയാണ്​ മരണസംഖ്യ. ഹരിയാനയിൽ 10 വർഷത്തിനിടെ 50 പേരാണ്​ മരിച്ചത്​. ഈ വർഷം മാർച്ച്​ 31 വരെ രണ്ടുപേരാണ്​ അഴു​ക്കുചാലിൽ വീണ്​ മരിച്ചത്​. 2018ൽ 73 പേരും 2017ൽ 93 പേരും മരിച്ചു.

2016 ‑55, 2015 ‑62, 2014 ‑52, 2013 ‑68, 2012–47, 2011 ‑37, 2010 ‑27 എന്നിങ്ങനെയാണ്​ മരണസംഖ്യ. ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചതാണ്​ മാനുവൽ സ്​കാവെൻജിങ്​. തൊഴിൽ നിരോധനം ശരിയായി നടപ്പാക്കാത്തതും ഇത്തരം തൊഴിൽ ചെയ്യുന്നവരുടെ പുനരധിവാസം ഉറപ്പാക്കാത്തതുമാണ്​ മരണസംഖ്യ ഉയരാൻ കാരണമെന്ന്​ മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.

ENGLISH SUMMARY:In the last ten years, 631 peo­ple have died while clean­ing sew­ers
You may also like this video