Web Desk

February 09, 2021, 5:55 pm

നാട് സങ്കീര്‍ണ്ണപ്രശ്നങ്ങള്‍ക്ക് നടുവില്‍; വിഭാഗീത സൃഷ്ടിക്കാന്‍ യുഡിഎഫും, ബിജെപിയും

Janayugom Online

രാജ്യത്തിന്‍റെ നട്ടെലെന്നു വിശേഷിപ്പിക്കുന്ന കാര്‍ഷിക മേഖലയെ ഇല്ലായ്മ ചെയത് കോര്‍പ്പറേറ്റുകള്‍ക്കും, ഇടനിലക്കാര്‍ക്കും അടിയറവ് വെയ്ക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം കര്‍ഷകരുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം നടക്കുകയാണ് . സ്വദേശി പ്രസ്ഥാനവും രാജ്യ സ്നേഹവും പറഞ്ഞ് അധികാരത്തില്‍ എത്തിയ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്നു കര്‍ഷകരെ തെരുവിലറിക്കിയിരിക്കുന്നു.

കാര്‍ഷിക മേഖലയെ തകര്‍ക്കാനുള്ള കാര്‍ഷിക കരിനിയമങ്ങള്‍ക്ക് ഒരു ഘട്ടത്തില്‍ നിയമം നടപ്പിലാക്കുന്നതിനുള്ള സ്റ്റേ രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി ഇടപെട്ട് നടപ്പിലാകേണ്ടി വന്നു. എന്നാല്‍ അതിന്‍റെ പിന്നാമ്പുറങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാൽ പുതിയ ബില്ലുകളുടെ വരവോടെ ഈ സംവിധാനം അവസാനിക്കുന്നു. കാര്‍ഷിക വിള വിപണന സമിതികള‍ുടെ പരമ്പരാഗത ചന്തകള്‍ക്ക് പുറത്ത് വിപണനം നടത്താനും സംസ്ഥാനാന്തര ഇടപാടുകള്‍ നടത്താനും കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ ബിൽ എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും പതിറ്റാണ്ടുകളായി നിലവിലുള്ള താങ്ങുവില ഇല്ലാതാകും. വിളകളുടെ ഉത്പാദനം ആരംഭിക്കുന്നതിനു മുൻപു തന്നെ വിളകള്‍ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറിൽ ഏര്‍പ്പെടാം, ഇന്ന് നിലവിലുള്ള എപിഎംസി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി, സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റിങ് ബോര്ഡ്‍) മണ്ഡികള്‍, അല്ലെങ്കില്‍ മാര്‍ക്കറ്റുകളില്‍ കര്‍ഷകരെ സംരക്ഷിക്കാനുളള വ്യവസ്ഥകളുണ്ട്.

എന്നാല്‍ വന്‍കിട കുത്തക കച്ചവടക്കാര്‍, റിലയന്‍സ്, അദാനി, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ നേരിട്ട് കര്‍ഷകരുമായി, ഇടപാടുണ്ടാകണെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അംബാനിയും അദാനിയും ഒരു ചെറിയ കര്‍ഷകനും തമ്മില്‍ ഉള്ള ബാര്‍ഗെയിനിങ്ങില്‍ ആര്‍ക്കായിരിക്കും മേല്‍ക്കൈ എന്നുള്ളത് എല്ലാവര്‍ക്കും അറിയാം. അതു മാത്രമല്ല, കോണ്‍ട്രാക്ട് ഫാമിങ് ലോയില്‍ കര്‍ഷകന് കോടതിയില്‍ ചോദ്യം ചെയ്യാന്‍ പോലുമുള്ള അവകാശമില്ല. അത് ജില്ലാ കലക്ടറുടെ ലെവലില്‍ തീര്‍പ്പുണ്ടാക്കണമെന്നാണ് പറയുന്നത്. ഈ വലിയ കമ്പനികളും ഒരു പാവപ്പെട്ട കര്‍ഷകനും തമ്മിലുള്ള ഒരു തര്‍ക്കം തീര്‍ക്കുന്ന ഒരു സാഹചര്യത്തില്‍ നമ്മുടെ ബ്യൂറോക്രസിയിലുള്ള ആളുകള്‍ എത്രത്തോളം ചെറിയ കര്‍ഷകര്‍ക്ക് അനുകൂലമായി നില്‍ക്കും. കേരളത്തില്‍ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത് 2750 രൂപ കൊടുത്താണ്. പക്ഷെ, കേന്ദ്രം നിര്‍ണയിച്ച താങ്ങുവില ഒരു ക്വിന്റലിന് 1885 രൂപയാണ് . സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്ത സാഹചര്യത്തില്‍, ബിഹാര്‍ കര്‍ഷകന് ഒരു ക്വിന്റല്‍ നെല്ലിന് കിട്ടുന്നത് 1200–1400 റെയ്ഞ്ചിലാണ്, ചിലപ്പോള്‍ ആയിരവും എന്ന റെയ്ഞ്ചിലാണ് അവര്‍ക്ക് കിട്ടുന്നത്.

സര്‍ക്കാരിന്റെ ഈ താങ്ങുവിലയേക്കാളും 600 രൂപയോളം നഷ്ടമാണ് അവര്‍ക്ക് സംഭവിക്കുന്നത്.സര്‍ക്കാര്‍ സംഭരണം ഇല്ലാത്തത് കൊണ്ട് കര്‍ഷകന് ഈ സ്വകാര്യ കച്ചവടക്കാരന് വില്‍ക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. അവരുടെ വിളകള്‍ സ്റ്റോര്‍ ചെയ്യാനുള്ള സംവിധാനമൊന്നും ഈ ചെറിയ കര്‍ഷകനില്ല. അവര്‍ ഉടനെ ഒരു കൊയ്ത്തു കഴിഞ്ഞാല്‍ ആവുന്നതും വേഗം അതു വില്‍ക്കാനുള്ള ശ്രമത്തിലാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നാണ് 2014ല്‍ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം, അത് ഇതുവരെയായിട്ട് നടപ്പിലാക്കിയിട്ടില്ല.കര്‍ഷകരുടെ ആവശ്യങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ എന്തായിരുന്നു. അത് കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ താങ്ങുവില നല്‍കണം. അത് സുനിശ്ചിതമാക്കണം, കടത്തില്‍ നിന്ന് സ്വാതന്ത്ര്യം നല്‍കണം എന്ന രണ്ട് ആവശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എല്ലാ സമരങ്ങളും. അത് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനമായിരുന്നു. അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

മിക്ക സംസ്ഥാനങ്ങളിലും ചെറുതും വലുതുമായ സമരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കര്‍ഷകരുടെ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാജ്യത്തെ തൊഴിലാളി സംഘടനകളും മുന്നോട്ട് വരുന്നുണ്ട്.മൂന്നു നിയമങ്ങളാണ് 2020 സെപ്റ്റംബർ 20ന് രാജ്യസഭയിൽ കൊണ്ടുവന്നത് ബില്ല് വായിച്ചു നോക്കാൻ പോലും നേരം കിട്ടാത്തതു കൊണ്ട് സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന നിർദ്ദേശവും ജനാധിപത്യവിരുദ്ധമായി നിരാകരിച്ചത് ഐടിസിയും അദാനിയും പോലുള്ള കുത്തകക്കമ്പനികളുടെ ആവശ്യം പെട്ടെന്ന് തന്നെ നടപ്പാക്കിയെടുക്കാൻ വേണ്ടിയാണ്., മോഡി സര്‍ക്കാര്‍ ഭംഗി വാക്കുകള്‍ പറയുന്നുവെങ്കിലും മഹാ അപകടങ്ങളാണ്കാര്‍ഷിക കരി നിയമങ്ങളില്‍ പതിഞ്ഞിരിക്കുന്നത്. അവ തിരിച്ചറിഞ്ഞ് അനവധി കര്‍ഷക സമരങ്ങള്‍ക്ക് വേദിയായ ഇന്ത്യയിലാകെ കര്‍ഷകരോഷംശക്തമാകുന്നു.രാജ്യത്തിന്‍റെ ധാന്യ അറകളെന്ന് വിശേഷിപ്പിക്കാനാവുന്ന പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, സംസ്ഥാനങ്ങളില്‍നിന്ന് അലയടിച്ചുയര്‍ന്ന കര്‍ഷക സമരം തെലുങ്കാന,മഹാരാഷ്ട്ര, ബീഹാര്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, ഝാര്‍ഖണ്ഡ് തുടങ്ങിയ കാര്‍ഷിക പ്രധാനമായ മുഴുവന്‍ പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കേരളവും സംസ്ഥാന സര്‍ക്കാരും കര്‍ഷകര്‍ക്കൊപ്പം ഇന്ന് ഈ ഐതിഹാസിക സമരത്തിനു ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് നില്‍ക്കുന്ന ഒരു സഹാചര്യമാണ് നിലവിലുള്ളത്.

ജയ് ജവാന്‍, ജയ് കിസാന്‍ എന്നു പറഞ്ഞ ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്നു രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ കര്‍ഷകര്‍മേഖലതന്നെവലിച്ചെറിഞ്ഞ് വന്‍കിട കുത്തകകളുടെ കീഴില്‍ അടിമകളാകേണ്ട അവസ്ഥയാണ് ഉണ്ടാവുക. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതും, നിയന്ത്രിക്കുന്നതുംവിപണിനിയന്ത്രിക്കുന്നവരാകും. ഭക്ഷ്യ വസ്തുക്കളുടെ വ്യാപാരവും വാണിജ്യവും ഭരണഘടനയില്‍ കണ്‍കറന്റ് ലിസ്റ്റിലാണ് , എന്നാല്‍ പുതിയ നിയമംവഴി അതിര്‍ത്തികളില്ലാതെ വ്യാപാരത്തിനുംവാണിജ്യത്തിനും കുത്തകകള്‍ക്ക് അവസരം ലഭിക്കുകയും സംഭരിക്കാന്‍ അവസരം ഉണ്ടാവുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്ന ഫീസ് വ്യവസ്ഥ ഇല്ലാതാകും. സംസ്ഥാനങ്ങളില്‍വരുമാനത്തിലും കുറവ് സംഭവിക്കുന്നു. കരിഞ്ചന്ത വ്യാപാരവും പൂഴ്ത്തിവെപ്പും നടമാടും. . ഉത്പ്ന്നങ്ങള്‍ സംഭിരക്കാനും സൂക്ഷിക്കാനുമുള്ള പരിധിയും എടുത്തു കളയും. കൊയ്ത്ത് കാലത്ത്ആവശ്യത്തിലധികം സംഭരിച്ച്‌വെച്ച് വില വര്‍ധിപ്പിച്ച് വില്‍ക്കാനും അനാവശ്യക്ഷാമം സൃഷ്ടക്കാനും കുത്തകകള്‍ക്ക് അവസരം നല്‍കും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ കര്‍ഷകര്‍പൂര്‍ണമായും കുത്തകകള്‍ക്ക് അടിമപ്പെടേണ്ടി വരും. അന്നം ഊട്ടുന്ന കര്‍ഷകന്‍ ഉണ്ടെങ്കിലേ രാജ്യമുള്ളു . ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യം വലിയ ഒരു പ്രക്ഷോഭത്തിന്‍റെ നടുവിലാണ്.ഇതിനിടയില്‍ സാധാരക്കാരനെ ദുരിതത്തിലാഴ്ത്തി ഇന്ധവില വര്‍ധനവ് ഉണ്ടായിരിക്കുന്നത് , ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ് ഇത് ഏറ്റവുംകൂടുതല്‍ബാധിച്ചിരിക്കുന്നത്,സംസ്ഥാനത്ത്ഇന്ധന വിലയിൽ വീണ്ടും വർദ്ധന.

പെട്രോൾ വിലയിൽ 35 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. സംസ്ഥാനത്തെ ​ഗ്രാമീണ മേഖലയിൽപെട്രോൾ വില 90 കടന്നു. ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കൂടുന്നത്.  കഴിഞ്ഞ എട്ടു മാസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 16 രൂപയുടെവർദ്ധനവാണ്ഉണ്ടായിരിക്കുന്നത്.കൊച്ചി ന​ഗരത്തിൽ പെട്രോളിന് 87.57രൂപയാണ് വില, തിരുവനന്തപുരത്ത് 89.18. കൊച്ചിയിൽ ഡീസൽ വില 81.32ൽ എത്തി.  ആഗോള അസംസ്കൃത എണ്ണയുടെവിലക്കയറ്റവും പെട്രോളിയം ഉൽ‌പന്നങ്ങളുടെ ആവശ്യകത ഉയർന്നതുമാണ് ഇന്ധന വില വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപവിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികൾ വില വർദ്ധിപ്പിക്കുന്നതുംഇന്ധനവില വർ​ദ്ധനവിന് കാരണമാണ്.ഇന്ധന വില കുറഞ്ഞപ്പോൾ നികുതി കൂട്ടി.  വില കൂടിയപ്പോൾ അത് സാധാരണക്കാരന്റെ തലയിൽ കെട്ടിവച്ചു. വീണ്ടും വിലകുറയുന്നതിന് മുമ്പ് പരമാവധി പോക്കറ്റിലാക്കാൻ കൊണ്ടുപിടിച്ച ശ്രമം.  പെട്രോളിയം ഉൽപാദക രാജ്യങ്ങളെല്ലാം  കനത്ത നഷ്ടം നേരിടുമ്പോൾ ഇറക്കുമതി രാജ്യമായ ഇന്ത്യക്ക് മാത്രം ഇത് ലാഭമുണ്ടാക്കുന്ന കച്ചവടമാണ്.പെട്രോളും ഡീസലും വിറ്റ് കേന്ദ്രസർക്കാർ കോടികളുടെ ലാഭമുണ്ടാക്കുന്നു.  പൊതുമേഖലാ പെട്രോളിയം കമ്പനികളാണെങ്കിൽ അവർക്കു വേണ്ടത്ര ലാഭമെടുത്ത് കേന്ദ്രം പറയുന്നത്രനികുതിയും പിരിക്കാൻ വഴിയൊരുക്കുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തെതുടര്‍ന്ന് തൊഴില്‍ സംരംഭങ്ങളെല്ലാം സ്തംഭനാവസ്ഥിയാലാണ്. ജനങ്ങള്‍ക്ക് തൊഴില്‍ ചെയ്യാനും, വരുമാനംകണ്ടെത്താനും കഴിയാത്ത സാഹചര്യമുണ്ടായി. ഇതൊന്നും കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ കണക്കാക്കിയില്ല. സാമ്പത്തിക പ്രതിസന്ധിയുമൊന്നും ഈ ലാഭകച്ചവടത്തിന്തടസമേയല്ല.ഈ ആഴ്ചയില്‍ തന്നെ മൂന്നാമത്തെ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുകയാണ് പെട്രോള്‍-ഡീസല്‍— ഇന്ധന വില വര്‍ധനവും രാജ്യം വളരെ സങ്കീര്‍ണ സാഹചര്യത്തില്‍ നിലനില്‍ക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫും, ബിജെപിയും ജനങ്ങളെ തെററിദ്ധരിപ്പിക്കുകയാണ്. രാജ്യത്തിന്‍റെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയുടെ വിശാല ബഞ്ചിന്‍റെ പരിഗണനയില്‍ ഇരിക്കുന്ന ശബരിമലയിലെ യുവതീ പ്രവവേശനം സംബന്ധിച്ച കേസില്‍ നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്നു പറഞ്ഞ് യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണ്. അതുപോലെ ബിജെപി കേരളത്തിലെ ദേവസ്വം ബോര്‍ഡുകളെ പിരിച്ചു വിടുമെന്നു പറയുന്നു. ജനങ്ങളില്‍ ചേരുതിരിവുണ്ടാക്കിയാല്‍ അത് വോട്ടാക്കി മാറ്റാമെന്ന വ്യാമോഹം മാത്രമാണ് ഇരു വര്‍ക്കുമുള്ളത്. എന്നാല്‍ ശബരിമല അടക്കമുളള ക്ഷേത്രങ്ങളുടെ വികനസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലെയും ഭരണം അഴിമതി രഹിതമായി കൊണ്ടു പോകുവാന്‍ കഴിഞ്ഞത് ഈ സര്‍ക്കാരിന്‍റെ കാലത്താണന്നുള്ളത്. ഭക്തജനങ്ങള്‍ക്ക് അറിവുള്ളതാണ്.

രാജ്യം നീറുന്ന പ്രശ്നങ്ങള്‍ക്ക് നടുവില്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ വൈാരിക വിഷയങ്ങള്‍ അവതരിപ്പിച്ച് നാട്ടില്‍ വിഭാഗീയത സൃഷ്ടിച്ച് വോട്ടു നേടാനുള്ള കോണ്‍ഗ്രസ്, ബിജെപി സഖ്യത്തിന്‍റെ നീക്കം അപലപനീയമാണ്. സംസ്ഥാനത്തെ എല്‍ഡിഎഫ് വികസന നേട്ടങ്ങളുമായി ജനങ്ങളുടെ ഇടയില്‍ സമീപിക്കുമ്പോള്‍ കോണ്‍ഗ്രസിനും, ബിജെപിക്കും മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ശബരിമലയുമായി രംഗത്തു വന്നിരിക്കുന്നത്.

eng­lish summary;In the midst of coun­try com­plex prob­lems; UDF and BJP to cre­ate sectarianism
you may also like this video;