11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 4, 2025
February 3, 2025
January 16, 2025
January 7, 2025
December 31, 2024
December 21, 2024
December 18, 2024
December 16, 2024
December 10, 2024
December 3, 2024

ജാതിയുടെ പേരില്‍ ക്ഷേത്ര അന്നദാനത്തില്‍നിന്ന് ഇറക്കിവിട്ടു: അമ്മയെയും കുഞ്ഞിനെയും നേരിട്ട് കണ്ട് മുഖ്യമന്ത്രി

Janayugom Webdesk
ചെന്നൈ
November 5, 2021 10:42 am

താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ടു. രണ്ടാഴ്ച മുമ്പ് മഹാബലിപുരത്തെ പെരുമാള്‍ ക്ഷേത്രത്തില്‍ അന്നദാനത്തിന് പോയപ്പോഴാണ് സംഭവം നടന്നത്. നരിക്കുറവര്‍ക്ക് പന്തിയില്‍ ഇരിക്കാന്‍ പറ്റില്ലെന്നായിരുന്നു ക്ഷേത്രത്തിലുള്ളവരുടെ ന്യായീകരണം . അശ്വനിയേയും കൈകുഞ്ഞിനേയും ഇറക്കിവിട്ടത്. ഇതില്‍പ്രതിഷേധിച്ചുള്ള അശ്വനിയുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം ഏറെ വിവാദമായി. അശ്വനിയുടെ പ്രതിഷേധ ദൃശ്യങ്ങള്‍ ശ്രദ്ധിച്ച ദേവസ്വം മന്ത്രി പികെ ശേഖര്‍ ബാബു ക്ഷേത്രത്തിലെത്തി അശ്വനിയേയും മറ്റു നരിക്കുറവ, ഇരുള സമുദായ അംഗങ്ങളേയും കൂട്ടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഊരിലേക്ക് നേരിട്ടെത്തിയത് ആദിവാസി യുവതിയെ വീട്ടിലെത്തി കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

ചെങ്കല്‍പേട്ട് ജില്ലയില്‍ നരിക്കുറവ, ഇരുള സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയിലേക്കാണ് എത്തിയത്. യുവതിയെ അന്നദാനത്തില്‍നിന്ന് ഇറക്കിവിട്ട പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍ കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റും സ്റ്റാലിന്‍ വിതരണം ചെയ്തു.

Eng­lish Sum­ma­ry: In the name of caste, the tem­ple was removed from the food dis­tri­b­u­tion: CM met the moth­er and child in person

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.