തൊഴിൽ മേഖലകളിലെ കരാർ നിയമനം സംസ്ഥാന സർക്കാറിന്റെ നയമല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ (കെ സി ജെ എസ് ഒ) 29ാം സംസ്ഥാന സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുത്തൻ സാമ്പത്തിക നയത്തിൽ സാർവത്രികമായ കരാർ നിയമനങ്ങൾ എല്ലാ തൊഴിലിടങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിനെതിരായ നയവും പ്രതിരോധവും ഉയർന്നു വരേണ്ടതുണ്ട്. ഷെട്ടി കമ്മീഷൻ ശുപാർശകൾ പൂർണമായും നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് ജീവനക്കാർക്കു ലഭിക്കുന്നതുപോലെ കോടതി ജീവനക്കാർക്കു് പ്രത്യേക ശമ്പളഘടന ആവശ്യമാണ്. ഇക്കാര്യം പുതിയ ശമ്പള പരിഷ്കരണ കമ്മീഷൻ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. കെ സി ജെ എസ് ഒ സംസ്ഥാന പ്രസിഡന്റ് ഇ എ ദിനേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാജഡ്ജ് എം ആർ അനിത, പ്രിൻസിപ്പൽ സബ് ജഡ്ജ് സി ആർ ദിനേശ്, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ എസ് രാജഗോപാലൻ, അഡ്വക്കറ്റ് ക്ലാർക്ക് അസോസിയ്ഷൻ സംസ്ഥാന പ്രസിഡന്റ് വി കെ രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് കെ സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഇ ടി ലതീഷ് കുമാർ നന്ദിയും പറഞ്ഞു.
English summary:In the new economic policy, universal contract assignments affect all workplaces: A K Sasidharan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.