വിവിധ സംസ്ഥാനങ്ങളിൽ നിന്നും സ്വദേശമായ മധ്യപ്രദേശിൽ തിരികെയെത്തിയ കുടിയേറ്റ തൊഴിലാളികളെ ക്വാറന്റെെൻ ചെയ്തത് ശൗചാലയങ്ങളിൽ. ഗുണ ജില്ലയിലെ ഒരു ശൗചാലയത്തിൽ കുടിയേറ്റ തൊഴിലാളികളായ ദമ്പതികളെ ശുചിമുറിയിൽ ക്വാറന്റെെൻ ചെയ്ത ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ മധ്യപ്രദേശിലെ ബിജെപി സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ച്ചയാണ് തൊഴിലാളിലായ ഭയ്യാലാൽ സഹാരിയയും ഭാര്യയും തൊദാര ഗ്രാമത്തിൽ തിരികെയെത്തിയത്. മറ്റ് സംസ്ഥാനങ്ങൾ, ജില്ലകൾ എന്നിവിടങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റെെനിൽ കഴിയണമെന്ന ചട്ടം അനുസരിച്ചാണ് ഇവരെ സ്കൂളിനോട് ചേർന്നുള്ള ശൗചാലയത്തിൽ ക്വാറന്റെെൻ ചെയ്തത്. വാർത്ത പുറത്തുവന്നതോടെ ഇവരെ സ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി.
ബയ്യാലാൽ മദ്യപിച്ച് എത്തി ബഹളം ഉണ്ടാക്കിയപ്പോഴാണ് ശുചിമുറിയിൽ മറ്റുള്ളവർ എത്തിച്ചതെന്നാണ് ഗുണാ ജില്ലാ കളക്ടർ പ്രതികരിച്ചത്. എന്നാൽ ലോക്ഡൗൺ സമയത്ത് മദ്യം എവിടെനിന്നും ലഭിച്ചു എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. രണ്ട് വർഷത്തിന് ശേഷമാണ് ഭയ്യാലാലും ഭാര്യയും ഗ്രാമത്തിൽ തിരികെയെത്തിയത്. മധ്യപ്രദേശിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ കടുത്ത പ്രതിസന്ധിയിലെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകിയുള്ള കണക്കുകൾ പ്രകാരം 2,837 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.