
ക്യാൻസർ രോഗികൾക്ക് വിതരണം ചെയ്ത ബിസ്ക്കറ്റ് ഫോട്ടോ എടുത്തതിന് ശേഷം തിരിച്ചെടുത്ത് ബിജെപി പ്രവർത്തകർ. രാജസ്ഥാനിലെ ജയ്പ്പൂരിലാണ് സംഭവം. ബിജെപി പ്രഖ്യാപിച്ച ‘സേവാ പഖ്‌വാഡ’ ക്യാമ്പയിനിന്റെ ഭാഗമായി ജയ്പ്പൂരിലെ ആർ യു എച്ച് എസ് ആശുപത്രിയിൽ ബിജെപി പ്രവർത്തകർ ബിസ്ക്കറ്റ് വിതരണം ചെയ്യുകയായിരുന്നു. ബിസ്ക്കറ്റ് നൽകുന്നതും ഫോട്ടോ എടുക്കുന്നതും അതിനുശേഷം അത് തിരിച്ചുവാങ്ങുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയാണ് ‘സേവാ പഖ്‌വാഡ’ ക്യാമ്പയിൻ ബിജെപി സംഘടിപ്പിച്ചത്. രോഗികൾക്ക് പഴങ്ങളും ബിസ്ക്കറ്റുകളും നൽകുക എന്നതായിരുന്നു ഈ ക്യാമ്പയിന്റെ ലക്ഷ്യം. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
A video from Jaipur’s RUHS Hospital, recorded during the recently held Seva Pakhwada (Service Fortnight), has gone viral on social media. The clip shows patients being given fruits and biscuits as part of the event.
However, controversy erupted after a BJP woman worker was seen… pic.twitter.com/2Xkv9BFvLG
— IndiaToday (@IndiaToday) October 4, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.