Wednesday
20 Mar 2019

വേദിയില്‍ കയ്യാങ്കളി; ബിജെപി എംപി എംഎല്‍എയെ ചെരുപ്പിന് അടിച്ചു, വീഡിയോ

By: Web Desk | Thursday 7 March 2019 8:45 AM IST


ലക്‌നൗ: ബിജെപി എംപി എംഎല്‍എയും തമ്മില്‍ കൈയ്യേറ്റം. ഒടുവില്‍ ഷൂ കൊണ്ട് തല്ലി. ഉത്തര്‍പ്രദേശത്തിലാണ് സംഭവം. സന്ത്  കബീര്‍ നഗര്‍ എംപിയായ ശരദ് ത്രിപാഠി  എംഎല്‍എയായ  രാകേഷ് സിംഗിനെയാണ് ഷൂ കൊണ്ട് തല്ലിയത്.

ഇന്നലെ സന്ത് കബീര്‍ നബര്‍ കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ഒരു പദ്ധതിയുടെ  ഉദ്ഘാടനത്തിന്‍റെ ശിലാഫലകത്തില്‍ പേര് വച്ചതിനെ ചൊല്ലിയുള്ള കര്‍ക്കം പിന്നീട് കൈയ്യേറ്റത്തില്‍ അവസാനിക്കുകയായിരുന്നു.


വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തിയതോടെ ത്രിപാഠി സ്വന്തം ചെരിപ്പൂരി രാകേഷ് സിംഗിനെ അടിക്കുകയായിരുന്നു. ഇതിനിടെ ഞാന്‍ എംപിയാണന്നും എംഎല്‍എയാണെന്നും ഇരുവരും ഉറക്കെ പറയുന്നുണ്ടായിരുന്നു. മീറ്റിംഗിനെത്തിയ മറ്റുള്ളവരാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് ഇരുവരേയും പിടിച്ചു മാറ്റിയത്. മീറ്റിങ്ങിനു ശേഷം എംപി മുറിയില്‍ കയറി വാതിലടച്ചുവെന്നും എംഎല്‍എയും അനുയായികളും മുറിയുടെ മുന്‍പില്‍ നിന്ന് പ്രതിഷേധിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ബിജെപി ഇരുനേതാക്കളോടും വിശദീകരണം തേടി. ഇരുനേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചതായാണ് സൂചന.

Related News