Web Desk

December 14, 2019, 8:36 pm

യുപിയില്‍ വീണ്ടും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി

Janayugom Online

ലക്‌നൗ: ഉന്നാവോ സംഭവത്തിൽ ലോകമെമ്പാടും പ്രതിഷേധം നിലനിൽക്കുന്നതിനിടെ യുപിയില്‍ വീണ്ടും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി. ഫത്തേപൂര്‍ ജില്ലയിലെ 18 വയസുകാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ 22കാരനാണ് പെൺക്കുട്ടിയെ പീഡിപ്പിച്ചത്.

90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. പെണ്‍കുട്ടിയെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓക്‌സിജന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഫത്തേപുര്‍ ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് മേധാവിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. പ്രതിയ്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചു.

പീഡന വിവരം വീട്ടിൽ പറയുമെന്ന് പറഞ്ഞതോടെയാണ് പ്രതി പെൺക്കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

you may also like this video;