Web Desk

ന്യൂഡൽഹി

January 20, 2020, 10:06 pm

വിജയ് മല്യയ്ക്കെതിരെ സുപ്രീം കോടതി

Janayugom Online

കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്കെതിരെ സുപ്രീം കോടതി. നിരവധി തവണ പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടും ഒറ്റ പൈസ പോലും വിജയ് മല്യ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ജസ്റ്റിസ് രോഹിന്റൺ നരിമാൻ. മല്യയുടെ സ്വത്തുക്കൾ ലേലം ചെയ്യാൻ ബാങ്കുകൾക്ക് അനുമതി ലഭിച്ചതിനെതിരെ മല്യ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് നരിമാൻ ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് വിദേശത്തേയ്ക്കു കടന്ന വിജയ് മല്യ ഇതുവരെ ഒറ്റ പൈസ പോലും തിരിച്ചടച്ചിട്ടില്ല. മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികളിലാണിപ്പോൾ ഇംഗ്ലണ്ട്, ’ രോഹിന്റൺ നരിമാൻ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് മുംബൈ കോടതി മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബാങ്കുകൾക്ക് അനുമതി നൽകിയത്. വായ്പയെടുത്ത തുക വീണ്ടെടുക്കാനായി മല്യയുടെ സ്വത്തുക്കൾ വിനിയോഗിക്കാനായിരുന്നു കോടതി ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നത്.

എന്നാൽ ഇതിനെതിരെ മല്യ കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യാൻ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിന് അനുമതി നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപയോളം വായ്പയെടുത്താണ് 2016 മാർച്ചിൽ മല്യ രാജ്യം വിട്ടത്. ബ്രിട്ടനിലാണ് മല്യ അഭയം പ്രാപിച്ചിരിക്കുന്നത്.

Eng­lish sum­ma­ry: In vijay mallyas case not a sin­gle paisa paid says jus­tice nariman

you may also like this video