Web Desk

കൊല്‍ക്കത്ത

February 20, 2021, 10:54 am

ആപൂര്‍വ വൈറസ്; മൂന്ന് ദിവസത്തിനിടെ ചത്തത് 200ല്‍ അധികം നായ്ക്കള്‍

Janayugom Online

തെരുവുനായ്ക്കളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. 200 അധികം നായ്ക്കളാണ് മൂന്ന് ദിവസത്തിനിടയില്‍ ചത്തൊടുങ്ങിയത്.പഞ്ചിമ ബംഗാളില്‍ ബിഷ്ണുപൂരിലാണ് സംഭവം.ഇത് ജനവാസമേഖലകളില്‍ ഭീതി പരത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 60 നായക്കളാണ് ചത്തത്. മൂന്ന് ദിവസത്തിനിടയില്‍ പ്രതിദിനം 45 മുതല്‍ 97 നായ്ക്കള്‍ വരെ ചൊത്തൊടുങ്ങുന്നത്. സ്ഥലത്തെ പ്രാദേശിക നേതൃത്വത്തിലെ അംഗം വിവരം ജില്ലാ അധികൃതരെ അറിയിച്ചു. നായക്കളുടെ ശരീരം ബിഷ്ണുപൂർ മുനിസിപ്പാലിറ്റി ഡംപിംഗ് ഗ്രൗണ്ടിൽ അടക്കം ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 

ചത്ത നായക്കളുടെ ശരീരത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖിച്ച് കൊല്‍ക്കത്തയിലേക്ക് അയച്ചതായി അധികാരികള്‍ വ്യകത്മാക്കി.അതേ സമയം വൈറസ് ബാധ മൂലമാണ് മരണം സംഭവിക്കുന്നതെന്ന് സംശയിക്കുന്നതായി മൃഗഡോക്ടർമാർ പറഞ്ഞു. ഇത് നായ്ക്കൾക്കിടയിൽ സാധാരണമാണ്, മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരാൻ സാധ്യതയില്ലാത്തതിനാൽ പരിഭ്രാന്തരാകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. 

ENGLISH SUMMARY:in west­ben­gal Virus in dogs
You may also like this video