Web Desk

ടോക്യോ

August 04, 2021, 9:27 am

ഒളിമ്പിക്സ്; വനിതാ ​ഗുസ്തിയില്‍ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി

Janayugom Online

ടോക്യോ ഒളിമ്പിക്സ് വനിതാ ​ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി. ബെലാറസ് താരം ഇറൈന 8–2 നാണ് അൻഷുയെ തോൽപ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോ​ഗ്രാം ഇനത്തിലായിരുന്നു മത്സരം. പുരുഷന്മാരുടെ ജാവലിൻ ത്രോ, വനിതകളുടെ ​ഗോൾഫ്, പുരുഷന്മാരുടേയും വനിതകളുടേയും ​ഗുസ്തി, വനിതകളുടെ ഹോക്കി സെമി ഫൈനൽ എന്നിവയാണ് ഇന്ത്യ ഇന്ന് പ്രതീക്ഷ വയ്ക്കുന്ന ഇനങ്ങൾ.ഇതിൽ ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ പ്രവേശിപ്പിച്ചു. വനിതകളുടെ ​ഗുസ്തി സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്ലീന ബോർ​ഗോഹെയ്ൻ ഇന്നിറങ്ങും. തുർക്കിയാണ് എതിരാളി. 

ENGLISH SUMMARY:In wom­en’s wrestling, Anshu Malik lost in the first round
You may also like this video