സംസ്ഥാന മുഖ്യമന്ത്രിയുടെ റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി ഫറോക്ക് നഗരസഭക്ക് അനുവദിച്ച 9 റോഡുകളുടെ പ്രവൃത്തി വികെസി മമ്മദ് കോയ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ കമറു ലൈല അദ്ധ്യക്ഷയായി.
ഡപ്യൂട്ടി ചെയർമാൻ കെ ടി അബ്ദുൽ മജീദ്, മരാമത്ത് സമിതി ചെയർമാൻ പി ആസിഫ്, കൗൺസിലർ മമ്മു വേങ്ങാട്, പി ബിജു എന്നിവർ സംസാരിച്ചു. ഓവർസിയർ അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ചു സംസ്ഥാനത്ത് ആദ്യമായി ആവിഷ്കരിക്കുന്ന പദ്ധതിയാണിത്. ടെണ്ടർ നടപടി പൂർത്തീകരിച്ച റോഡുകളുടെ നിർമ്മാണമാണ് ആരംഭിച്ചത്. ഫണ്ട് അനുവദിച്ച റോഡുകൾ:
1.താലൂക്ക് ആശുപത്രി റോഡ് ഡ്രെയിനേജ്, കള്ളിതൊടി റോഡ് 34 ലക്ഷം.
2.കൊട്ടിരുത്തി റോഡ് 12 ലക്ഷം
3.ഏറ്റാംകുളം റോഡ് ഡ്രെയിനേജ് കം ഫുട്പാത്ത് 10 ലക്ഷം.
4.കള്ളിതൊടി സീക്കോസ് ടൈൽ — നല്ലൂർ റോഡ് ഡ്രെയിനേജ് 15 ലക്ഷം.
5.അപ്പുനായർ റോഡ് 15 ലക്ഷം.
6.വീണക്കാട്ടുതാഴം റോഡ് 10 ലക്ഷം.
7.അംബേദ്കർ പാണ്ടിപ്പാടം റോഡ് 18 ലക്ഷം.
8.നല്ലൂർ തൂമ്പൻ റോഡ് 12 ലക്ഷം.
9.കരിപ്പാത്ത് തെക്കേടത്ത് പാലാക്കോടി റോഡ് 18ലക്ഷം. 10. പുറ്റേക്കാട് പള്ളി ‑കൈതോലി റോഡ് 18 ലക്ഷം.
11.എടക്കാട്ടു താഴം പണിക്കർറോഡ് 10ലക്ഷം.
12.കല്ലംപാറ മുതുവാട്ടുപ്പാറ തണ്ണീച്ചാൽ റോഡ് 15 ലക്ഷം.
English summary; inaguration farock 9 roads
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.