Web Desk

കോഴിക്കോട്

October 27, 2020, 8:21 pm

ബേപ്പൂർ തുറമുഖത്ത് മിത്ര മോട്ടോർ ടഗ്ഗ് ഉദ്ഘാടനം ചെയ്തു

Janayugom Online

പുതുതായി മോട്ടോർ ടഗ്ഗ് കമ്മീഷൻ ചെയ്യുന്നതോടെ വ്യവസായ വാണിജ്യ ഉൽപാദന മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യ ബന്ധന വ്യവസായങ്ങളുടെ വളർച്ചക്കും തുറമുഖ വികസനം സഹായിക്കും. തുറമുഖത്തെ ഷിപ്പിംഗ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ബേപ്പൂർ തുറമുഖത്ത് കമ്മിഷൻ ചെയ്ത “മിത്ര ” മോട്ടോർ ടഗ്ഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായിരുന്നു. മന്ത്രി ജെ മേഴ്സി കുട്ടിയമ്മ മുഖ്യ പ്രഭാഷണം നടത്തി.

3.26 കോടി രൂപ വീതം ചെലവഴിച്ചാണ് ധ്വനി, മിത്ര എന്നീ രണ്ട് ടഗുകൾ നിർമ്മിച്ചിരിക്കുന്നത് ഇതിൽ ഒരെണ്ണം കൊല്ലം തുറമുഖത്തും മറ്റൊന്ന് ബേപ്പൂർ തുറമുഖത്തുമാണ് കമ്മീഷൻ ചെയ്യുന്നത്. അഞ്ചു ടൺ ബുള്ളാർഡ് കപ്പാസിറ്റി ഉള്ളതും ഇടത്തരം കപ്പലുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതും ആണ് ഇവ. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ടഗ്ഗിൽ കടൽ സഞ്ചാരത്തിന് അനുയോജ്യമായ എല്ലാവിധ ആധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനരുജജീവിച്ചു കൊണ്ടിരിക്കുന്ന കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇവ ഒരു മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, സീനിയർ പോർട്ട് കൺസർട്ട് മനോജ് കുമാർ, ജൂനിയർ സൂപ്രണ്ട് അബ്ദുൽ മനാഫ്, പി എ ടു പോർട്ട് ഓഫീസർമാരായ അജിനേഷ് മാടങ്കര, പി അനിത, അഡ്വ വി ജെ മാത്യു തുടങ്ങിയവർ സംസാരിച്ചു.

Eng­lish sum­ma­ry; inagu­ra­tion mithra motor tugg

You may also like this video;