കോവിഡ് ‑19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായഹസ്തം വായ്പാ പദ്ധതി ഫറോക്ക് സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്കിന്റെ ചെറുവണ്ണൂർ ഹെഡ് ഓഫീസിൽ വികെസി മമ്മദ് കോയ എം എൽ എ നിർവ്വഹിച്ചു. ഫറോക്ക് നഗരസഭാ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പുഷ്പലത ആദ്യ വായ്പ സ്വീകരിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ടി കെ സേതുമാധവൻ, സെക്രട്ടറി ഒ ഭക്തവത്സലൻ, ഡയറക്ടർമാരായ അബൂബക്കർ സിദ്ദീഖ്, എം മമ്മദ് കോയ, കെ വി ബവിത , അസിസ്റ്റന്റ് സെക്രട്ടറി കെ. സജിത് കുമാർ എന്നിവർ പങ്കെടുത്തു . ബാങ്കിൻ്റെ പ്രവർത്തന പരിധിയിലുള്ള 829 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 9686 അംഗങ്ങൾക്ക് വായ്പ ലഭിക്കും. 7.35 കോടി രൂപയാണ് വിതരണം സഹായ ഹസ്തം വായ്പയായി നൽകുന്നത്. 36 മാസമാണ് വായ്പയുടെ കാലാവധി.
ENGLISH SUMMARY: inaugurated the helping fund programme
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.