October 3, 2022 Monday

Related news

August 22, 2022
December 16, 2021
November 16, 2021
September 24, 2021
March 1, 2021
December 3, 2020
October 29, 2020
October 15, 2020
October 13, 2020
September 30, 2020

ഹൈടെക് മെറ്റേണിറ്റി ബ്ലോക്കിന്റെ നിർമാണോദ്ഘാടനം ആരോഗ്യ മന്ത്രി നിർവഹിച്ചു

Janayugom Webdesk
September 14, 2020 6:53 pm

ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഹൈടെക് മെറ്റേണിറ്റി ബ്ലോക്കിന്റെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ നിർവഹിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സ മെച്ചപ്പെടുത്താൻ പുതിയ ബ്ലോക്ക് സഹായിക്കുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.

3.5 കോടി രൂപയാണു മെറ്റേണിറ്റി ബ്ലോക്കിന് അനുവദിച്ചിരിക്കുന്നത്. നാലുകോടി ചെലവഴിച്ച് വലിയകുന്ന് ആശുപത്രിയിൽ നിർമിക്കുന്ന ഡയാലിസിസ് ബ്ലോക്ക് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ആധുനിക സജ്ജീകരണങ്ങളടങ്ങിയ ഒ.പി, ഒപ്താൽമിക്ക് ബ്ലോക്കുകൾ എന്നിവ കൂടി സ്ഥാപിക്കുന്നതോടെ വലിയകുന്ന് ആശുപത്രിയുടെ മുഖഛായ തന്നെ മാറും.

പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ അഡ്വ: ബി.സത്യൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം പ്രദീപ്, നഗരസഭാ അംഗങ്ങൾ, വാർഡ് കൗൺസിലർമാർ ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Eng­lish sum­m­ma­ry; Inau­gu­ra­tion of Moni­ty Block

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.