പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം; ഫോട്ടോ/ വീഡിയോ പ്രദര്‍ശനം ‘അടയാളങ്ങളു‘ടെ ഉദ്ഘാടനം

Web Desk
Posted on December 10, 2019, 6:19 pm

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോ/ വീഡിയോ പ്രദര്‍ശനം ‘അടയാളങ്ങളു‘ടെ ഉദ്ഘാടനം ചൊവ്വാഴ്ച. തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയില്‍ നടക്കുന്ന പ്രദര്‍ശനം രാവിലെ 9.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടനം ചെയുന്നത്  കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാറും ക്യാമറയിൽ പകർത്തി .

കേരളത്തിനകത്തും പുറത്തും നിന്നുള്ള 150ഓളം ന്യൂസ് ഫോട്ടോ/വീഡിയോ ഗ്രാഫര്‍മാരുടെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പ്രദര്‍ശനത്തിലുണ്ടാവുക. 300ഓളം ചിത്രങ്ങളും 18 ഓളം  വാര്‍ത്താ ദൃശ്യങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ട്. 2017 ഒക്റ്റോബര്‍ മുതല്‍ 2019 നവംബര്‍വരെ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക.

ഇന്നു മുതല്‍ 15വരെയാണ് പ്രദര്‍ശനം.പ്രദര്‍ശനത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് ആറിന് കലാമണ്ഡലം അഭിജോഷും രാഹുല്‍ അരവിന്ദും സംഘവും മിഴാവില്‍ മേളം അവതരിപ്പിക്കും. വൈകിട്ട് ഏഴിന് കൂനത്തറ വിശ്വനാഥപുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്തും നടക്കും.