Web Desk

ആലപ്പുഴ

January 14, 2021, 5:22 pm

മുട്ടേല്‍ പാലം യാഥാര്‍ത്ഥ്യത്തിലേക്ക്; ഉദ്ഘാടനം 17ന് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും

Janayugom Online

ദേവികുളങ്ങര ഗ്രാമപഞ്ചായത്തിനെയും കായംകുളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുട്ടേല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി . പൊതുമരാമത്ത് വകുപ്പ് 7.55 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം ജനുവരി 17ന് വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. 2018 ല്‍ ഭരണാനുമതി ലഭിച്ച് 2019 ല്‍ നിര്‍മ്മാണം ആരംഭിച്ച പാലം കോവിഡ് പ്രതിസന്ധിക്കിടയിലും നിര്‍മ്മാണം നിലയ്ക്കാതെ ദ്രുതഗതിയിലാണ് പൂര്‍ത്തീകരിച്ചത്. ബോസ്ട്രിങ് ആര്‍ച്ച് മാതൃകയില്‍ നിര്‍മ്മിച്ച പാലത്തിന് 11 മീറ്റര്‍ വീതിയും 30 മീറ്റര്‍ നീളവുമാണുള്ളത്. മികച്ച രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലത്തില്‍ നടപ്പാതയും സൗരോര്‍ജ്ജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലും ടൈല്‍ പാകിയും മനോഹരമാക്കിയിട്ടുണ്ട്

പൊതുമരാമത്ത് ഫണ്ടില്‍ നിന്ന് 7.55 കോടി രൂപ ചിലവഴിച്ചാണ് കായംകുളം നഗരത്തെ ദേവികുളങ്ങര പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന അരനൂറ്റാണിനുമേല്‍ പഴക്കമുള്ള പാലം പൊളിച്ചുമാറ്റി പുതിയ ആര്‍ച്ച് പാലം നിര്‍മിച്ചത്.

ബോറസ്ട്രിങ് ആര്‍ച്ച് ബ്രിഡ്ജ് എന്ന നവീന രീതിയിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. തൂണുകള്‍ ദ്രവിച്ച് കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലായിരുന്നു പഴയ പാലം.

പാലത്തിന്‍റെ ബോറസ്ട്രിംഗ് ആര്‍ച്ചുകളില്‍ ഉപയോഗിച്ചിരിക്കുന്ന മാക് അലോയ് ബാര്‍ ഇംഗ്ലണ്ടില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തത്. അവ വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ കരാറുകാര്‍ നേരത്തെ നല്‍കിയിരുന്നു. ലോക്ക് ഡൗണ്‍ മൂലം മാക് അലോയ് ബാറും അനുബന്ധ സാമഗ്രികളും ചെന്നൈതുറമുഖത്തെത്തിയിരുന്നെങ്കിലും കുടുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായി.

22/05/2020 ല്‍ ഇവ സൈറ്റില്‍ എത്തിക്കുകയും ബീമുകളുടെയും ആര്‍ച്ചുകളുടെയും നിര്‍മ്മാണം ആരംഭിക്കുകയും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കി പാലം ഗതാഗതത്തിന് യോഗ്യമാക്കിയിരിക്കുകയാണിപ്പോൾ. 2021 ജനുവരി 17 ന് പാലം നാടിന് സമർപ്പിക്കും. 

പ്രീ സ്ട്രെസ്സ്ട് ബോ സ്ട്രിംഗ് മാതൃകയില്‍ പൊതുമരാമത്ത് വകുപ്പ് രൂപകല്‍പന ചെയ്തു നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന ആദ്യത്തെ പാലമാണിത്. 

പാലം സ്ഥിതിചെയ്യുന്ന 12 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയിടം ഗോവിന്ദമുട്ടം പ്രയാര്‍ ആലുംപീടിക റോഡ് ആധൂനിക സാങ്കേതിക വിദ്യയില്‍ 12.44 കോടി രൂപ ചിലവഴിച് നവീകരിച്ചിട്ടുള്ളതാണ്. പുതിയ കാലത്തിനൊത്ത പുതുപുത്തൻ നിർമ്മിതികളാണ് പിണറായി സർക്കാർ നാടിന് സമർപ്പിച്ചു കൊണ്ടിരിക്കുന്നത്.

Eng­lish sum­ma­ry: Inau­gu­ra­tion of Mutel bridge
You may also like this video: