12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 9, 2024
September 3, 2024
July 13, 2024
July 12, 2024
June 19, 2024
June 18, 2024
June 13, 2024
June 10, 2024
June 3, 2024

തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവം: കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

Janayugom Webdesk
തിരുവനന്തപുരം
September 14, 2022 6:15 pm

സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചതിന് പിന്നാലെ പല സ്ഥലങ്ങളിലായി നിരവധി നായ്ക്കളെ കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. ഡിജിപിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം.

ഇന്നലെയും അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നേരത്തെ കോട്ടയത്തും നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇവയുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.

Eng­lish Sum­ma­ry: Inci­dent of killing of stray dogs: High Court directs to file a case
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.