17 April 2024, Wednesday

Related news

April 14, 2024
April 3, 2024
March 28, 2024
March 22, 2024
March 10, 2024
February 20, 2024
February 20, 2024
February 17, 2024
February 17, 2024
February 17, 2024

മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ കൈക്കൂലി വാങ്ങിയ സംഭവം; രണ്ട് പേർക്ക് സസ്‌പെൻഷൻ

Janayugom Webdesk
വയനാട്
May 6, 2023 9:29 am

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടിയ യുവാക്കളെ വിട്ടയക്കാന്‍ 8000 രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
പ്രിവന്റീവ് ഓഫീസര്‍മാരായ പി കെ പ്രഭാകരന്‍, കെ വി ഷാജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ കെ സുധീഷ് എന്നിവരെയാണ് എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടേയും, വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോഴിക്കോട് സ്വദേശികളായ യുവാക്കളുടെ കാറില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള വസ്തുക്കൾ പിടികൂടിയത്. തുടർന്ന് ഇവരെ വിട്ടയക്കാനായി 8000 രൂപ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ്‌ നടപടി. എക്സൈസ് ചെക്‌പോസ്റ്റിലെ പരിശോധനയിൽ കുടുങ്ങിയ യുവാക്കളെ കൈക്കൂലി വാങ്ങി കടത്തിവിട്ടത്. എന്നാല്‍ തൊട്ടടുത്ത പൊലീസ് എയ്ഡ് പോസ്റ്റിൽ ഇവർ പിടിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. മൈസൂരു ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് കാറിൽ വരുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

Eng­lish Summary;Incident of tak­ing bribe at Muthanga Excise Check­post; Sus­pen­sion for two
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.