15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 14, 2025
February 7, 2025
January 30, 2025
January 23, 2025
January 22, 2025
January 21, 2025
January 21, 2025
January 17, 2025
January 7, 2025
January 4, 2025

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം : വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 16, 2024 4:50 pm

വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദ്ദേശം നൽകി.ഇന്നലെ മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട ആദിവാസി യുവാവ് മാതനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വിനോദസഞ്ചാരികൾ വലിച്ചിഴച്ചത്. സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ലാത്തെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കമമെന്നും കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. ആക്രമണത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. വിനോദ സഞ്ചാരികളിൽ ലഹരി ഉപയോഗങ്ങൾ വർദ്ധിക്കുന്നു. വിനോദ സഞ്ചാരികൾ അച്ചടക്കം പാലിക്കേണ്ടതുണ്ട്. തങ്ങളേക്കാൾ അവശരായവരെ ദ്രോഹിക്കാനല്ല, മറിച്ച് സഹായിക്കാനാണ് ശ്രമിക്കേണ്ടത്.

സമൂഹത്തിന് കൃത്യമായ ബോധവൽക്കർണം ആവശ്യമാണെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ പോലീസ് മേധാവിക്ക് മന്ത്രി ഒ ആർ കേളു പൊലീസിന് നിർദേശം നൽകി. മാതനെ വിദഗ്ധ ചികിൽസയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്ര മണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുമുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.