ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റിട്ട റിജാസിൻറെ വീട്ടിൽ പരിശോധന. പൊലീസും ഭീകര വിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പെൻഡ്രൈവുകളും ഫോണും പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് നാഗ്പൂര്‍ പോലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പോലീസും ചേർന്ന കൊച്ചിയിലെ റിജാസിൻറെ വീട്ടിൽ പരിശോധന നടത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കൊച്ചിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാൻ ശ്രമിച്ചതിന് റിജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസിൻറെ വിവരങ്ങളും മഹാരാഷ്ട്ര പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് റിജാസിനെയും സുഹൃത്തിനെയും നാഗ്പൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചെങ്കിലും റിജാസ് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.