പുതിയ ആദായനികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ആറു പതിറ്റാണ്ട് പഴക്കമുള്ള 1961ലെ ആദായ നികുതി നിയമത്തിന് പകരമാണ് പുതിയ നിയമ നിര്‍മ്മാണം.
600 പേജുകളുള്ള നിര്‍ദിഷ്ട നിയമം ആദായനികുതി ചട്ടം 2025 എന്ന പേരിലായിരിക്കും അറിയപ്പെടുക. ആകെ 23 അധ്യായങ്ങളും, 536 വകുപ്പുകളുമാണ് നിയമത്തിലുണ്ടാവുക. നിലവിലെ ആദായ നികുതി നിയമത്തിന് 298 വകുപ്പാണുള്ളത്. അനാവശ്യമായ വ്യവസ്ഥകള്‍ ഒഴിവാക്കിയതും വ്യക്തതയുള്ളതുമായ ഭാഷയായിരിക്കും ബില്ലിന്റെ പ്രധാന സവിശേഷതയെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. നിയമം പാസായാല്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.