2025ലെ പുതിയ ആദായ നികുതി ബില്‍ പരിശോധിക്കാന്‍ സെലക്ട് കമ്മിറ്റി രൂപീകരിച്ചു. ലോക്‌സഭയിലെ 31 അംഗങ്ങള്‍ അടങ്ങിയ സമിതിയെ ബിജെപി അംഗം ബൈജയന്ത് പാണ്ഡെയാണ് നയിക്കുക. 14 ബിജെപി എംപിമാരും ആറ് കോണ്‍ഗ്രസ് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സമിതി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിന് മുന്നോടിയായി ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ആദായ നികുതി പരിധി 12 ലക്ഷമായി ഉയര്‍ത്തിയ ബില്‍ ആണ് ധനമന്ത്രി അവതരിപ്പിച്ചത്. പ്രതിപക്ഷത്ത് നിന്ന് മഹുവ മൊയ്ത്ര, സുപ്രിയ സുലെ, അരവിന്ദ് സാവന്ത്, ലാല്‍ജി വര്‍മ്മ, എന്‍ കെ പ്രേമചന്ദ്രന്‍, ദീപേന്ദര്‍ ഹൂഡ, ബെന്നി ബെഹന്നാന്‍, വിജയ് വസന്ത്, അമര്‍സിങ്, ഗോവല്‍ കഗഡ, രാകൂബുള്‍ ഹുസൈന്‍ എന്നിവര്‍ അംഗങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.