24 April 2024, Wednesday

Related news

April 8, 2024
April 1, 2024
March 30, 2024
March 30, 2024
March 29, 2024
March 29, 2024
June 23, 2023
June 22, 2023
March 22, 2023
March 20, 2023

ആദായ നികുതി:തീയതി നീട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
September 10, 2021 9:19 am

വ്യക്​തികളുടെ ആദായ നികുതി റി​ട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് (സിബിഡിടി) ഡിസംബര്‍ 31 വരെ നീട്ടി. ഇന്‍കം ടാക്​സ്​ പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നികു​തി റി​ട്ടേണ്‍ സമര്‍പ്പിക്കാന്‍ പ്രയാസം നേരിട്ട പശ്ചാത്തലത്തിലാണ് നടപടി. 

അ​ക്കൗ​ണ്ടു​ക​ളു​ടെ ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രും സാ​ധാ​ര​ണ​യാ​യി ഐടി ആ​ര്‍ ‑1 അ​ല്ലെ​ങ്കി​ല്‍ ഐടിആ​ര്‍ ‑4 ഉ​പ​യോ​ഗി​ച്ച്‌ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​രു​മാ​യ വ്യ​ക്തി​ക​ള്‍​ക്ക് റി​​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്​​റ്റം​ബ​ര്‍ 30 വരെ നീട്ടിയിരുന്നു. ഇതാണ്​ വീണ്ടും ദീര്‍ഘിപ്പിച്ചത്​.

ഓ​ഡി​റ്റ്​ ആ​വ​ശ്യ​മു​ള്ള ക​മ്പനി​ക​ള്‍​ക്ക്​ റി​​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തീ​യ​തി 2022 ജനുവരി 15 ആയി മാറ്റി. നേരത്തെ ഇത്​ ന​വം​ബ​ര്‍ 30 ആയിരുന്നു. പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്നും 2020–21 സാമ്പത്തിക വര്‍ഷത്തില്‍ 1.19 കോടി ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
eng­lish summary;Income tax Date extended
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.