25 April 2024, Thursday

Related news

January 19, 2024
November 5, 2023
October 5, 2023
October 5, 2023
October 3, 2023
September 14, 2023
June 17, 2023
June 7, 2023
May 31, 2023
May 17, 2023

ഡല്‍ഹിയില്‍ മാധ്യമസ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
September 10, 2021 6:02 pm

ഓൺലെെൻ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ന്യൂസ്‌ക്ലിക്ക്, ന്യൂസ്‌ലോണ്‍ട്രി എന്നീ ഓൺലൈൻ മാധ്യമങ്ങളുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

ഓഫീസിനകത്തുള്ളവരുമായി പുറത്തുള്ള മാധ്യമപ്രവർത്തകർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. എല്ലാവരുടെയും ഫോണുകൾ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏഴ് പേരടങ്ങിയ ആദായ നികുതി വകുപ്പ് സംഘം രണ്ട് സ്ഥാപനങ്ങളുടെയും ഓഫീസുകളിലെത്തിയത്.

ഈ വർഷം തന്നെ ഫെബ്രുവരി മാസത്തിൽ ന്യൂസ്‌ക്ലിക്കിന്റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. അന്ന് എഡിറ്റർമാരുടെ വീടുകളിലും പരിശോധന നടന്നിരുന്നു. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിരവധി മാധ്യമസ്ഥാപനങ്ങൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നീട് ന്യൂസ്‌ക്ലിക്ക് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ഇഡി അന്വേഷണത്തിൽ നിന്ന് താത്കാലിക ആശ്വാസം നേടിയിരുന്നു. പിന്നീട് ജൂലൈ മാസത്തിന്റെ തുടക്കത്തിൽ ആദായ നികുതി വകുപ്പ് ദൈനിക് ഭാസ്കർ എന്ന മാധ്യമസ്ഥാപനത്തിന്റെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.

Eng­lish sum­ma­ry ; Income Tax Depart­ment Con­ducts raid at Offices of NewsClick, Newslaun­dry in Delhi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.